നമ്മുടെ നാട്ടിൽ സുലഭമാണ് ചെമ്പരത്തി. മുടി സംരക്ഷണത്തിനുള്ള ഒരു പൂവ് എന്നതിനപ്പുറം ചെമ്പരത്തിയുടെ ഔഷധമൂല്യങ്ങൾ കൂടി അറിഞ്ഞോളൂ. . ചെമ്പരത്തിപ്പൂവിന്റെ നീര് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ് .ഈ പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ചാണ് ഇതിനായി ഉപയോഗിക്കേണ്ടത് .ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാൻ മികച്ചതാണ്. ചെമ്പരത്തി പൂവിന്റെ നീര് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കിക്കുടിക്കുന്നത് രോഗപ്രതിരോധശേഷി ലഭിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും നല്ലതാണ്. കണ്ണുകൾക്കുണ്ടാകുന്ന പ്രഷർ കുറയ്ക്കാൻ ചെമ്പരത്തിപ്പൂവ് ഉത്തമമാണ്. ചർമ്മത്തിലെ പാടുകൾ മായ്ക്കാൻ ചെമ്പരത്തി പൂവിതളുകൾ അരച്ചിടാം. പ്രമേഹം നിയന്ത്രിക്കാനുള്ള മികച്ച പരിഹാരവുമാണ് ചെമ്പരത്തിപ്പൂവിന്റെ നീര്.