lucifer

മലയാളസിനിമാ ബോക്സോ‌ഫീസിൽ പുതുചരിത്രമെഴുതി ലൂസിഫർ. നൂറും നൂറ്റമ്പതുമെല്ലാം പഴങ്കഥയാക്കി മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന റെക്കോഡ് ഇനി ഈ മോഹൻലാൽ ചിത്രത്തിന് സ്വന്തം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. മലയാളസിനിയിലെ റെക്കോഡുകളുടെ തമ്പുരാൻ എന്ന വിളിപ്പേരാണ് ആരാധകർ മോഹൻലാലിന് നൽകിയിട്ടുള്ളത്. മോളിവുഡിലെ ആദ്യത്തെ 50 കോടി, 100 കോടി, 150 കോടി സിനിമകളെല്ലാം തന്നെ മോഹൻലാൽ ചിത്രങ്ങളായിരുന്നുവെന്നതു തന്നെ അതിന് കാരണം. ഇപ്പോൾ ലൂസിഫറിലൂടെ 200 കോടി നേടിയതോടെ പുതുചരിത്രവും ലാൽ തന്നെ രചിച്ചിരിക്കുകയാണ്.

lucifer

മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗമേറിയ ബോക്‌സോഫീസ് നേട്ടമായാണ് ലൂസിഫറിന്റെ വിജയത്തെ വിലയിരുത്തുന്നത്. 100 കോടി ക്ലബ്ബിൽ എത്തിയത് എട്ട് ദിവസങ്ങൾ കൊണ്ടാണെങ്കിൽ 150 കോടി ക്ലബ്ബിൽ പ്രവേശിച്ചത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്. ഇപ്പോഴിതാ 50 ദിവസങ്ങൾ പൂർത്തിയാകുമ്പോഴാണ് 200 കോടിയെന്ന നേട്ടവും ലൂസിഫർ സ്വന്തമാക്കുന്നത്.

lucifer

യുവസൂപ്പർതാരം പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്‌തത്. മുരളി ഗോപി ഒരുക്കിയ തിരക്കഥയിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി, ഫാസിൽ, സായി കുമാർ, സാനിയ ഇയ്യപ്പൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

lucifer