1. പ്രായം കൂടുന്തോറും കണ്ണിന്റെ നികടബിന്ദുവിലേക്കുള്ള ദൂരം കൂടുന്ന അവസ്ഥ?
വെള്ളെഴുത്ത്
2. ഊഷ്മാവ് കൂടുന്നതനുസരിച്ച് ശബ്ദപ്രവേഗത്തിന് എന്ത് മാറ്റം വരുന്നു?
കൂടുന്നു
3. കോർണിയ വൃത്താകൃതിയല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്റെ ന്യൂനത?
വിഷമദൃഷ്ടി
4. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുന്ന കണികാ സിദ്ധാന്തം അവതരിപ്പിച്ചത്?
ഐസക് ന്യൂട്ടൺ
5. ശബ്ദത്തിന്റെ ശ്രവണ സ്ഥിരത എത്ര?
പത്തിലൊന്ന്
6. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന പ്രക്രിയ?
ചാലകം
7. മഴവില്ല് രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസം?
പ്രകീർണനം
8. സൂപ്പർ സോണിക് വിമാനങ്ങളുടെ വേഗതയുടെ അളവ്?
മാക് നമ്പർ
9. തന്മാത്രകളുടെ ചലനത്തിലൂടെ താപം പ്രസരിക്കുന്ന പ്രക്രിയ?
സംവഹനം
10. നായ്ക്കളുടെ ശ്രവണപരിധി?
35 കിലോഹെർട്സ്
11. ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന പ്രക്രിയ?
സംവഹനം
12. ഒരു സൈക്കിളിൽ ഉണ്ടാകുന്ന പ്രവേഗ മാറ്റം?
ത്വരണം
13. പ്രവേഗം കുറഞ്ഞുവരുമ്പോൾ ഉണ്ടാവുന്ന പ്രവേഗമാറ്റ നിരക്ക്?
മന്ദീകരണം
14. താപോർജ്ജം അളക്കുന്നതിനുള്ള യൂണിറ്റുകൾ ഏവ?
ജൂൾ, കലോറി
15. വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ്?
ഊഷ്മാവ്
16. ആപേക്ഷിക ആർദ്രതയുടെ ഏറ്റവും കുറഞ്ഞ മൂല്യം?
പൂജ്യം
17. താപനില കൃത്യമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
തെർമോമീറ്റർ
18. ദ്രാവകങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാത്ത ബാരോമീറ്റർ?
അനിറോയ്ഡ് ബാരോമീറ്റർ
19. ആപേക്ഷിക ആർദ്രത അളക്കുന്നതിനുള്ള ഉപകരണം ഏത്?
ഹൈഗ്രോമീറ്റർ
20. റോക്കറ്റിന്റെ വിക്ഷേപണത്തിനു അടിസ്ഥാനമായ ന്യൂട്ടന്റെ ചലന നിയമം?
മൂന്നാം ചലന നിയമം
21. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ഐൻസ്റ്റീൻ