പക്ഷാഘാത രോഗത്തിന് മുന്നോടിയായും, തലയും തലച്ചോറുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങളിലും തലകറക്കം ഉണ്ടാകാം. കഴുത്തിലെ അസ്ഥികൾക്കുണ്ടാകുന്ന വീക്കം, തേയ്മാനം(സെർവൈക്കൽ സ്പൊണ്ടിലൈറ്റിസ്,സ്പോണ്ടിലോസിസ്) എന്നിവയാണ് അധികമാളുകളിലും തലകറക്കത്തിന് കാരണമായി കാണുന്നത്.
തേയ്മാനം ദീർഘനാൾ നിലനിൽക്കുന്നതും ക്രമേണ വർദ്ധിക്കുന്നതുമാണ് .
അത്തരം ആൾക്കാർ തലകറക്കത്തിന് മാത്രമായി മരുന്ന് കഴിച്ച് സമയം കളയാതെ യഥാർത്ഥ രോഗത്തിനുള്ള ചികിത്സ തന്നെ ചെയ്യാൻ ശ്രദ്ധിക്കണം.
ഏതു കാരണം കൊണ്ടുള്ള തലകറക്കം ആയാലും അത് കുറയുവാനുള്ള മരുന്നുകൾ ലഭ്യമാണ്.
എന്നാൽ അത് ആവർത്തിക്കുകയാണെങ്കിൽ യഥാർത്ഥകാരണം അറിഞ്ഞുള്ള ചികിത്സയാണ് അനിവാര്യം.
തലകറക്കം അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുക, ഉയരങ്ങളിൽ നിന്ന് ജോലി ചെയ്യുക, അധ്വാനിക്കുക, അധികസമയം നിൽക്കുക, കഴുത്തിൽ മസാജ് ചെയ്യുക തുടങ്ങിയവ ഒഴിവാക്കണം.കഴുത്ത് വെട്ടിച്ചും കറക്കിയും ചില ബാർബർ ഷോപ്പുകളും മുറിവൈദ്യന്മാരും അസുഖത്തെ വർദ്ധിപ്പിക്കുകയും മാരകമാക്കുകയുമാണ് ചെയ്യുന്നത്. തലകറക്കത്തിന് ആയുർവേദ ചികിത്സ ഫലപ്രദമാണ്.
ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ.ആയുർവേദ ഡിസ്പെൻസറി,
ചേരമാൻ തുരുത്ത്, തിരുവനന്തപുരം.
ഫോൺ: 9447963481.