crime

ലണ്ടൻ: ലൈംഗിക ബന്ധത്തിന് തടസമാകുമെന്നു കരുതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി കൊന്ന കേസിൽ അച്ഛനും അമ്മയും കുറ്റക്കാരാണെന്ന് കോടതി. അടുത്ത മാസം ഇരുപത്തൊന്നിന് ശിക്ഷ വിധിക്കും. ബ്രിട്ടനിലെ ബേൺ മുഡിലാണ് സംഭവം. 2014 ഏപ്രിലിലാണ് ടെയ്ലർ മോർഗൻ എന്ന കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിന്റെ വാരിയെല്ലുകൾ പൊട്ടിയിരുന്നതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. കുഞ്ഞ് മരിച്ചത് എങ്ങനെയെന്നറിയില്ല എന്നാണ് രക്ഷാകർത്താക്കളായ എമ്മാ കോളും ലുക്ക് മോർഗനും പറഞ്ഞത്. മൊഴികളിൽ സംശയം തോന്നിയ പൊലീസ് അന്വേഷണം ഇവരലേക്ക് തിരിച്ചു. ചോദ്യം ചെയ്തതോടെ എല്ലാം ഏറ്റുപറഞ്ഞു.കുഞ്ഞിനെ കൊന്നിട്ടും ഇരുവർക്കും അല്പംപോലും കുറ്റബോധമില്ലാതെയാണ് പെരുമാറിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുമ്പോൾ എമ്മയ്ക്ക് പതിനെട്ടും ലൂക്കിന് ഇരുപത്തിരണ്ടുമായിരുന്നു പ്രായം. രാത്രിയിൽ ശാരീരിക ബന്ധത്തലേർപ്പെടുമ്പോൾ കുഞ്ഞുണർന്നു കരഞ്ഞു. ഉടൻ ഇരുവരും ചേർന്ന് തലയണ കുഞ്ഞിനുമേൽ അമർത്തുകയായിരുന്നു. ഈ സമയം ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതും ഏറെസമയം ലൈംഗികബന്ധത്തലേർപ്പെടുന്നതും പതിവാണ്. ഇതിന് തടസം നേരിടുന്നത് ഇവർക്ക് സഹിക്കാനാവുമായിരുന്നില്ല.