weekly-prediction

അശ്വതി: സന്താനഗുണം പ്രതീക്ഷിക്കാം, ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. എല്ലാകാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. മഹാലക്ഷ്മിയെ പൂജിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


ഭരണി: മനസിന് സന്തോഷം ലഭിക്കും. കർമ്മസംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. കാര്യതടസത്തിനും ധനനഷ്ടത്തിനും സാദ്ധ്യത. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. ശ്രീകൃഷ്ണന് പാൽപ്പായസം കഴിപ്പിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.


കാർത്തിക: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. സഹോദരന്റെ വിവാഹത്തിന് തീരുമാനമുണ്ടാകും. ശിവന് ശംഖാഭിഷേകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


രോഹിണി: കർമ്മസംബന്ധമായ യാത്രകൾ ആവശ്യമായി വരും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


മകയിരം: പ്രശസ്തിയും സന്തോഷവും ഉണ്ടാകും. ആരോഗ്യപരമായി നല്ലകാലമല്ല. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. സാഹസിക പ്രവർത്തനത്തിൽ ഏർപ്പെടും. പരീക്ഷാദികളിൽ വിജയസാദ്ധ്യതയുണ്ട്. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


തിരുവാതിര: പിതൃഗുണം പ്രതീക്ഷിക്കാം, സന്താനഗുണം ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും, ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


പുണർതം: ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. യാത്രകൾ മുഖേന പ്രയോജനം ലഭിക്കുകയില്ല. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. ശ്രീകൃഷ്ണന് പാൽപ്പായസം കഴിപ്പിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.


പൂയം: സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. മാതൃഗുണം ഉണ്ടാകും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. യാത്രകൾ ആവശ്യമായി വരും. ശാസ്താക്ഷേത്ര ദർശനം, ശിവന് ജലധാര ഇവ പരിഹാരമാകുന്നു. ബുധനാഴ്ച ദിവസം ഉത്തമം.


ആയില്യം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. മണ്ണാറശ്ശാല ക്ഷേത്ര ദർശനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


മകം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. പൊതുപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


പൂരം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഭഗവതിക്ക് ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.


ഉത്രം: കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പത്രപ്രവർത്തകർ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റും. വ്യവസായികൾക്ക് തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. ശാസ്താവിന് നീരാഞ്ജനം നടത്തണം. വെള്ളിയാഴ്ച ദിവസം അനുകൂലം.

അത്തം: കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. സാമ്പത്തികനേട്ടം ഉണ്ടാകും. ആരോഗ്യപരമായി നല്ലകാലമല്ല. അപ്രതീക്ഷിതമായി മനഃക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. മഹാഗണപതിക്ക് കറുകമാല ചാർത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ചിത്തിര: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദുർഗാദേവിക്ക് നെയ്യ് വിളക്ക് നടത്തണം. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ചോതി: മാതൃപിതൃഗുണം അനുഭവപ്പെടും. കർമ്മപുഷ്ടിക്ക് സാദ്ധ്യതയുണ്ട്. സന്താനങ്ങൾ മുഖേന മനഃസന്തോഷത്തിന് സാദ്ധ്യത. ഭർത്താവിന്റെ ജോലിയിലുള്ള ഉയർച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. വെള്ളിയാഴ്ച ദിവസം ഗണപതി ക്ഷേത്രദർശനം, കറുകമാല ചാർത്തൽ, ഗണപതിഹോമം ഇവ പരിഹാരം.

വിശാഖം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം.സാമ്പത്തിക ഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി കൂടും. ആത്മീയതയിലും ദൈവികചിന്തക്കും വേണ്ടി സമയം ചെലവഴിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. തിങ്കളാഴ്ച ദിവസം അനുകൂലം.


അനിഴം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തികരംഗത്ത് പുരോഗതി ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ശനിയാഴ്ചദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാണ്. തിങ്കളാഴ്ച ദിവസം അനുകൂലം.

തൃക്കേട്ട: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വ്യാഴാഴ്ച ദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.


മൂലം: വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാധ്യത. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളണം. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം. ശ്രീകൃഷ്ണന് കദളിപ്പഴം നിവേദിക്കുക.


പൂരാടം: വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


ഉത്രാടം: ജോലിഭാരം വർദ്ധിക്കും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.


തിരുവോണം: സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. തിങ്കളാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. തിങ്കളാഴ്ച ദിവസം അനുകൂലം.


അവിട്ടം: സന്താനങ്ങളാൽ മനോവിഷമം ഉണ്ടാകും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ശനിയാഴ്ച ദിവസം അയ്യപ്പക്ഷേത്ര ദർശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രജപം ഇവ പരിഹാരം. വ്യാഴാഴ്ച ദിവസം അനുകൂലം.

ചതയം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


പൂരുരുട്ടാതി: പുണ്യക്ഷേത്ര ദർശനത്തിന് സാദ്ധ്യത. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. ശനിയാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.


ഉത്രട്ടാതി: യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനെക്കാൾ ഗുണം ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. സന്താനഗുണം ഉണ്ടാകും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.


രേവതി: മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. തൊഴിൽ മുഖേന ആദായം വരും. സഹോദരഗുണം ഉണ്ടാകും. മാതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹനയാത്രയിൽ സൂക്ഷിക്കണം. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു അഷ്‌ടോത്തരം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.