efal

ഫ്രാൻസിന്റെ ആഗോളതലത്തിലെ സാംസ്‌കാരിക മുഖമായ പാരീസിലെ ഈഫൽ ടവറിന് 130-ാം ജന്മദിനം.

മനോഹരമായ ലേസർ ലൈറ്റ് ഷോയിലൂടെയാണ് ഈഫൽ ടവറിന്റെ 130-ാം ജന്മദിനം പാരീസ് ആഘോഷിക്കുന്നത്.

1887-1889ൽ ഗുസ്റ്റാവേ ഈഫൽ എന്ന എൻജിനിയറുടെ കമ്പനിയാണ് ഈഫൽ ടവർ നിർമിച്ചത്.
ഗുസ്റ്റാവേ ഈഫലിന്റെ ഓർമയ്‌ക്കായാണ് ഈഫൽ എന്ന് പേര് നൽകിയത്

324 മീറ്ററാണ് (1063 അടി) ഈഫൽ ടവറിന്റെ ഉയരം

പാരീസിലെ ഏറ്റവും ഉയരം കൂടിയ ഗോപുരവും ഇതാണ്

1930ൽ ന്യൂയോർക്കിലെ ക്രിസ്‌ലർ കെട്ടിടം നിർമിക്കുന്നത് വരെ 7 വർഷത്തോളം ലോകത്തെ ഏറ്റവും ഉയരം കൂടിയ നിർമിതിയായിരുന്നു

പ്രതിവർഷം 70 ലക്ഷം സന്ദർശകരാണ് ഈഫൽ ടവർ സന്ദർശിക്കുന്നത്