പി എച്ച്.ഡി എൻട്രൻസ്: മൂന്നു വിഷയങ്ങളിലെ പരീക്ഷ മാറ്റി
പി എച്ച്.ഡി. എൻട്രൻസ് പരീക്ഷയിലെ സോഷ്യോളജി, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് വിഷയങ്ങളുടെ പരീക്ഷകൾ മാറ്റിവച്ചു. മറ്റ് വിഷയങ്ങളിലെ പരീക്ഷകൾ 18ന് രാവിലെ 10 മുതൽ ഒന്നു വരെ കോട്ടയം സി.എം.എസ്. കോളേജിൽ നടക്കും.
പരീക്ഷ തീയതി
ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർസ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിലെ രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് പരീക്ഷകൾ ജൂൺ ഏഴുമുതൽ ആരംഭിക്കും.പിഴയില്ലാതെ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പർഫൈനോടെ ജൂൺ മൂന്നു വരെയും അപേക്ഷിക്കാം.
അപേക്ഷ തീയതി
ഒന്നും രണ്ടും സെമസ്റ്റർ (2007-2013 അഡ്മിഷൻ) ബി.പി.എഡ് മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ സി.വി. ക്യാമ്പ് ഫീസായി 200 രൂപ പരീക്ഷഫീസിനു പുറമേ അടയ്ക്കണം. മേഴ്‌സി ചാൻസ് ഫീസായി 5000 രൂപയും അടയ്ക്കണം. epay.mgu.ac.in വഴി ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.സി.എ. (സി.ബി.സി.എസ്.എസ്., 2013-2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 20ന് മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടക്കും.
മൂന്നാം സെമസ്റ്റർ ഐ.എം.സി.എ. (റഗുലർ)/ഡി.ഡി.എം.സി.എ. (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാഫലം
മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (സപ്ലിമെന്ററി 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.