exit-poll-survey

ന്യൂ‌ഡൽഹി: ഇന്ത്യാ ടുഡേ- ആക്സിസ് മെെ ഇന്ത്യ എക്സിറ്റ് പോളിലെ പ്രധാനപ്പെട്ട വിവരങ്ങൾ ലീക്കായി. മെയ് 19 ന് പുറത്തുവരുമെന്നറിയിച്ച എക്സിറ്റ് പോളിലെ ചെറിയ ഭാഗങ്ങളാണ് അബദ്ധത്തിൽ പുറത്ത് വന്നത്. എന്നാൽ അത് എങ്ങിനെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യാ ടുഡേ ചാനൽ ന്യൂസ് ഡയറക്ടർ രാഹുൽ കൻവാലിൽ നിന്നാണ് വിഡിയോ ലീക്ക് ആയതെന്നാണ് വിവരം.

വീഡിയോ ലീക്ക് ചെയ്തതോടെ നിരവധി ആൾക്കാരാണ് അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ തക‌ർച്ചയാണ് നേരിടാൻ പോകുന്നതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ബി.ജെ.പി 177 സീറ്റിലൊതുങ്ങുമെന്നും യു.പി.ഐക്ക് 141 സീറ്റുകൾ ലഭിക്കുമെന്നും പറയുന്നു. മറ്റ് കക്ഷികൾക്ക് 224 സീറ്രുകളാണ് ലഭിക്കുകയെന്നും പ്രവചിക്കുന്നു.

നേരത്തെ എക്സിറ്റ് പോൾ ഫലം മെയ് 19ന് പുറത്ത് വരുമെന്നാണ് ഇന്ത്യ ടുഡേ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ബി.ജെ.പി നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതോട് കൂടി വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. പ്രചരിക്കുന്നത് ഡമ്മി ഡാറ്റയാണെന്നാണ് അവരുടെ പ്രതികരണം.

രാഹുൽ കൻവാൽ ചെയ്ത ട്വീറ്റിൽ പറയുന്നതിങ്ങനെ: 2017ൽ ഉത്തർപ്രദേശിൽ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങൾ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങൾ പറഞ്ഞു. അത് സംഭവിച്ചു. ഇന്ത്യടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളുകൾ 95 ശതമാനവും ശരിയായിട്ടുണ്ട്'.

We said BJP will lead UP in 2017, it happened
We said Goa, Meghalaya would be hung - it happened@IndiaToday @AxisMyIndia exit poll has been correct in 95% cases. This time we are coming with biggest sample in India- 7 lakh+ voters! Bigg Boss of exit polls https://t.co/sVgGVzHFaz pic.twitter.com/jiHrhJ9ZLF

— Rahul Kanwal (@rahulkanwal) May 16, 2019