കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ഈവർഷത്തെ ബിസിനസ് കോൺക്ളേവ് 29ന് തിരുവനന്തപുരത്ത് മാസ്‌കോട്ട് ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. മികച്ച സംരംഭകർക്കുള്ള അവാർഡ് വിതരണം, ഗോൾഡ് കാർഡ് വിതരണം, കെ.എഫ്.സിയുടെ 2018-19ലെ പ്രവർത്തനഫല പ്രഖ്യാപനം, സർക്കാർ കരാറുകാർക്കായി കെ.എഫ്.സി ഒരുക്കിയ സോഫ്‌റ്റ്‌വെയറിന്റെ ഉദ്ഘാടനം എന്നിവ കോൺക്ളേവിൽ നടക്കും. 2018-19ൽ കെ.എഫ്.സിയുടെ ലാഭത്തിൽ മികച്ച വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 1,640 കോടി രൂപയുടെ വായ്‌പാ അനുമതിയും 950 കോടി രൂപയുടെ വായ്‌പാ വിതരണവും കമ്പനി നടത്തിയിരുന്നു.