ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും രണ്ട് സഹോദരന്മാരും വിവാഹിതരായി. ശൈഖ ശൈഖ ബിൻത് സഈദ് ബിൻ താനി അൽ മക്തൂമിനെയാണ് ദുബായ് കിരീടാവകാശി വിവാഹം കഴിച്ചത്.
ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവാഹം ചെയ്തത് ശൈഖ മറിയം ബിൻത് ബുട്ടി അൽ മക്തൂമിനെയാണ്.
മറ്റൊരു സഹോദരനും മുഹമ്മദ് ബിൻ റാഷിദ് നോളജ് ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ മിഥ്യ ബിൻത് ദാൽമൗജ് അൽ മക്തൂമിനെ വിവാഹം കഴിച്ചു.
ബുധനാഴ്ചയാണ് ഇസ്ലാമിക രീതിയിലുള്ള വിവാഹം നടന്നതും വിവാഹ കരാർ ഒപ്പു വച്ചതും. മറ്റു ചടങ്ങുകളും ആഘോഷവും എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. സഹോദരി ശൈഖ ലതീഫ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.