snake-master

വാവയുടെ ഇന്നത്തെ ആദ്യ യാത്ര തിരുവനന്തപുരം, പോത്തൻകോടിനടുത്തുള്ള ഒരു വീട്ടിലാണ്. അവിടെ ചെടിച്ചെട്ടികൾ വച്ചിരിക്കുന്ന സ്ഥലത്ത് ചേർന്ന് ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. വീട്ടിലേക്കുള്ള എളുപ്പവഴിയെന്ന് നാട്ടുകാർ പറഞ്ഞ വഴിയേ എത്തിയ വാവയ്ക്ക് പണികിട്ടി. മതിൽ ചാടി കടന്ന് വേണം വീട്ടിലേക്ക് എത്താൻ. എന്തായാലും മതിൽ ചാടിയ ഉടൻ തന്നെ പാമ്പിനെ കണ്ടു. ചെടിച്ചെട്ടിയുടെ അടിയിലായി രണ്ട് വയസ്സ് പ്രായമുള്ള പെൺമൂർഖൻ. അവിടെനിന്ന് യാത്ര തിരിച്ച വാവ, കൊല്ലം ജില്ലയിലെ കടയ്ക്കലിനടുത്തുള്ള വീട്ടിലേക്കാണ് എത്തിയത്. ഇവിടെ കരിങ്കോഴിയെ വളർത്തുന്ന ഒരു കൂട്ടിനകത്ത് മൂർഖൻ പാമ്പ്. ഒരു ചാക്കിന്റെ മറവിലായാണ് പാമ്പ് ഇരിക്കുന്നത്. പതുക്കെ ചാക്ക് എടുത്ത് മാറ്റിയപ്പോൾ മൂർഖനെ കണ്ടു. നാല് മുട്ടകൾ വിഴുങ്ങി, അഞ്ചാമത്തെ മുട്ട വിഴുങ്ങാനുള്ള ശ്രമത്തിലാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് കോഴികൾ പാമ്പിന്റെ കടിയിൽ നിന്ന് രക്ഷപ്പെട്ടത്. കോഴിക്കൂടിനകത്ത് നിന്ന് മൂർഖനെ പിടികൂടിയശേഷം, അവിടെനിന്ന് യാത്ര തിരിച്ച വാവ, തിരുവനന്തപുരം തോന്നയ്ക്കലിനടുത്ത് നിരവധി വീടുകൾ ചേർന്നിരിക്കുന്ന ഒരു സ്ഥലത്താണ് എത്തിയത്. ഇവിടെ കരിങ്കൽ കൂട്ടിയിട്ടിരിക്കുന്നതിന്റെ അടുത്തായി ഒരു വലിയ മൂർഖനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളച്ചത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.