തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ തിരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നുവെന്നു പാർട്ടി ചെയർമാന്റെ താത്കാലിക ചുമതല ഏറ്റെടുത്ത പി.ജെ. ജോസഫ് തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹമാണ്. ഇരട്ടപ്പദവി വഹിക്കില്ല. ഒരു സ്ഥാനമേ ഒരാൾക്കുണ്ടാകൂ. ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. തർക്കങ്ങൾ രമ്യമായി പരിഹരിക്കും. കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിക്ക് പാർട്ടി അംഗത്വം നഷ്ടപ്പെടും. പാർലമെന്ററി പാർട്ടി ലീഡറെ നിയമസഭാ സമ്മേളനത്തിന് മുമ്പ് തിരഞ്ഞെടുക്കും. ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.