മുംബയ്: അയ്യായിരം കോടി രൂപയ്‌ക്കുമേൽ ആസ്‌തിയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) 'ചീഫ് റിസ്‌ക് ഓഫീസറെ" (സി.ആർ.ഒ) നിയമിക്കണമെന്ന് റിസർവ് ബാങ്കിന്റെ നിർദേശം. രാജ്യത്തെ എൻ.ബി.എഫ്.സികൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകളെ തുടർന്നാണ് നിർദേശം. ഐ.എൽ ആൻഡ് എഫ്.എസ് പോലുള്ള എൻ.ബി.എഫ്.സികളുടെ തളർച്ച രാജ്യത്തിന്റെ സമ്പദ്‌സ്ഥിതിയെ തന്നെ ബാധിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. സി.ആർ.ഒമാർക്ക് സ്വതന്ത്ര ചുമതല നൽകണമെന്നും ബിസിനസ് ടാർജറ്റുകൾ നൽകരുതെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.