മെസിയും അഗ്യുറോയും അർജന്റീന ടീമിൽ
ബ്യൂണസ് അയേഴ്സ് : ഈ വർഷത്തെ കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിനുള്ള അർജന്റീനയുടെ 40 അംഗ സാദ്ധ്യതാ ടീമിൽ സൂപ്പർ താരങ്ങളായ മെസിയെയും സെർജിയോ അഗ്യുറോയെയും ഉൾപ്പെടുത്തി. ഈ മാസം ഒടുവിൽ 23 അംഗ ടീമിനെ പ്രഖ്യാപിക്കും. ഏൻജൽ ഡിമരിയാ, മൗറോ ഇക്കാർഡി എന്നിവരും സംഘത്തിലുണ്ട്. ജൂൺ 14 മുതൽ ജൂലായ് 17 വരെ ബ്രസീലിലാണ് കോപ്പ അമേരിക്ക നടക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയെ
വിലക്കിയേക്കും
പാരീസ് : താര കൈമാറ്റത്തിലും ക്ളബിന്റെ പ്രവർത്തനങ്ങളിലും സാമ്പത്തിക നിയന്ത്രങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ഇംഗ്ളീഷ് പ്രമിയർലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ വിലക്കിയേക്കും. സിറ്റിക്കെതിരെ യുവേഫ അന്വേഷണം നടത്തി വിചാരണ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഒരു സീസണിലേക്ക് വിലക്കാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.