കുട്ടിയുടെ ലഞ്ച് ബോക്സ് തയ്യാറാക്കുമ്പോൾ സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ യൂണിഫോമിന്റെയും പുസ്തകത്തിന്റെയും കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധ ലഞ്ച് ബോക്സിന്റെ കാര്യത്തിലും വേണം. പ്ലാസ്റ്റിക് ലഞ്ച് ബോക്സും വാട്ടർ ബോട്ടിലുകളും പാടേ ഉപേക്ഷിക്കുകയാണ് ആദ്യത്തെ പാഠം. ചൂടുള്ള ഭക്ഷണ പാനീയങ്ങൾ പ്ലാസ്റ്റിക്കുമായി ചേരുന്നത് ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കും.
ഗുണനിലവാരമുള്ള ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളിൽ മാത്രമേ സ്നാക് പോലും കൊടുത്തയയ്ക്കാവൂ.കാത്സ്യം, പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ എന്നിവയടങ്ങിയ പോഷക സമൃദ്ധമായ ആഹാരം വേണം കൊടുത്തയയ്ക്കാൻ. ഉച്ചഭക്ഷണത്തിന് മിക്സഡ് വെജിറ്റബിൾ പുലാവ്, കോക്കനട്ട് റൈസ്, ടൊമാറ്റോ റൈസ്, ലെമൺ റൈസ്, എഗ് ഫ്രൈഡ് റൈസ് എന്നിവ ഇടയ്ക്കിടെ നൽകാൻ ശ്രദ്ധിക്കുക . സ്നാക്സ് ബോക്സിൽ ആപ്പിൾ, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ കൂടി മുറിച്ച് വയ്ക്കുക. സ്കൂൾ സമയം കഴിഞ്ഞ് ട്യൂഷന് പോകുന്നവർക്കും ആഹാരം നൽകി മാത്രമേ അയയ്ക്കാവൂ.