മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തനങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. കഠിനമായ പ്രയത്നം വേണ്ടിവരും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സ്വപ്നസാക്ഷാത്കാരത്താൽ ആത്മ നിർവൃതി. സാമ്പത്തിക നേട്ടം. എതിർപ്പുകളെ അതിജീവിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പൂർവിക സ്വത്ത് ലഭിക്കും. കലാകായിക രംഗങ്ങളിൽ വിജയം. പുതിയ അവസരങ്ങൾ വന്നുചേരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അവസരങ്ങൾ പ്രയോജനപ്പെടുത്തും. ദുശീലങ്ങൾ ഉപേക്ഷിക്കാൻ ഇടവരും. സേവന പ്രവർത്തനങ്ങൾ വിജയിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദ്യാർത്ഥികൾക്ക് അംഗീകാരം. സത്കീർത്തിക്ക് അവസരം. വ്യാപാര വ്യവസായങ്ങൾ വിപുലമാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധിക്കും. ദുഷ്പ്രചാരണങ്ങളിൽനിന്ന് മോചനം. വിദേശയാത്ര ആലോചിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രശ്നങ്ങളെ നേരിടും. അന്ധമായ ആത്മവിശ്വാസം ഒഴിവാക്കണം. യാത്രാക്ളേശം വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജോലിഭാരം കൂടും. പരീക്ഷണങ്ങളിൽ വിജയിക്കും. വിദേശയാത്ര സഫലമാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സഹോദരങ്ങൾക്ക് നല്ലകാലമല്ല. സാമ്പത്തിക നേട്ടം. കർമ്മമേഖലകളിൽ പുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. ആത്മസംതൃപ്തിക്ക് അവസരം. ദൂരയാത്ര വേണ്ടിവരും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാമ്പത്തിക വരുമാനം വർദ്ധിക്കും. സഹോദര ഗുണമുണ്ടാകും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പുതിയ ആശയങ്ങൾ യാഥാർത്ഥ്യമാക്കും. അധികാരപരിധി വർദ്ധിക്കും. മത്സരങ്ങളിൽ വിജയം.