ധർമ്മം തന്നെയാണ് പ്രപഞ്ചത്തിന് ആദികാരണമായ പരബ്രഹ്മം. ധർമ്മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധർമ്മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. അങ്ങനെയുള്ള ധർമ്മം മനുഷ്യർക്ക് മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ.