announcement

ലണ്ടൻ : ട്രെയിൻ പ്ലാറ്റ് ഫോമിലെത്തിയാൽ ട്രെയിനിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ലോക്കോ പൈലറ്റിന്റെ പതിവ് സന്ദേശത്തിന് പകരം യാത്രക്കാരെ എതിരേറ്റത് ചൂടൻ സംഭാഷണങ്ങൾ . ലണ്ടനിലെ വാൻസ്വർത്ത് സ്റ്റേഷനിലെ യാത്രക്കാരാണ് പതിവിന് വിപരീതമായി ചെവിപൊത്തി ട്രെയിനിൽ കയറേണ്ട ഗതിയുണ്ടായത്. നമ്മുടെ നാട്ടിൽ നിന്നും വ്യത്യസ്തമായി വിമാനങ്ങളിലേതിന് സമാനമായ രീതിയിൽ ട്രെയിൻ യാത്രക്കാർ ഓരോ സ്‌റ്റേഷനിൽ നിന്നും കയറുമ്പോൾ ലോക്കോ പൈലറ്റ് മൈക്കിലൂടെ അവരെ സ്വാഗതം ചെയ്യുന്ന രീതിയാണ് ലണ്ടനിലുള്ളത്. എന്നാൽ ക്യാബിനിലെ കമ്പ്യൂട്ടറിൽ നീലചിത്രം കണ്ട് ജോലിചെയ്യുകയായിരുന്ന ലോക്കോ പൈലറ്റിന് പറ്റിയ അബദ്ധമാണ് യാത്രക്കാരെ അമ്പരപ്പിലാക്കിയത്. സ്റ്റേഷനിലെത്തിയപ്പോൾ നിർദ്ദേശങ്ങൾ അറിയിക്കുവാനായുള്ള മൈക്ക് കമ്പ്യൂട്ടറുമായി കണക്ട് ചെയ്തിട്ടുണ്ടായിരുന്നത് ലോക്കോ പൈലറ്റ് മറന്നുപോയതാണ് ചൂടൻ സംഭാഷണം ട്രെയിനാകെ കേൾക്കുവാൻ ഇടയായത്.

ലോക്കോ പൈലറ്റിന് പറ്റിയ അബദ്ധം ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുകയാണ്. യാത്രക്കാരിലാരോ ഈ സംഭാഷണങ്ങൾ മൊബൈലിൽ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.