libi-cs

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്ന ആദ്യനാളുകളിൽ തന്നെ നിരവധി വനിതകളാണ് ശബരിമലയിലേക്ക് യാത്ര ചെയ്തത്. എന്നാൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആചാര സംരക്ഷണത്തിന്റെ പേരിൽ സ്ത്രീകളെ തടയുന്ന നിരവധി സംഭവങ്ങളുണ്ടായിരുന്നു. അതേ സമയം സത്രീകളെ ശബരിമലയിലേക്ക് അയക്കുന്നതിനും അതിന് അവർക്ക് സഹായങ്ങൾ ചെയ്ത് നൽകുന്നതിന് പിന്നിലും ചില സംഘടനകൾ പ്രവർത്തിച്ചിരുന്നു. ശബരിമലയിലേക്ക് പുറപ്പെട്ട് പത്തനംതിട്ട ബസ്റ്റാന്റിൽ വച്ച് വിശ്വാസികൾ തടഞ്ഞ ലിബി സി.എസ് തന്റെ യാത്രയുടെ ഉദ്ദേശത്തെക്കുറിച്ചും തടയാൻ ശ്രമിക്കുന്നവരെ വിമർശിച്ചുകൊണ്ടും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ശബരിമലയിൽ സന്ദർശനം നടത്തിയ ബിന്ദു അമ്മിണി തന്റെ വീട്ടിൽ നിന്നുമാണ് യാത്രചെയ്തതെന്ന് പൊലീസിന് അറിയാമെന്ന് പറയുന്ന ലിബി ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാൻ വന്നതല്ലെന്നും വെളിപ്പെടുത്തുന്നു. കോടതി വിധി നടപ്പിലാക്കാൻ വേണ്ടിയാണ് തങ്ങൾ ശബരിമലയിലേക്ക് പോയതെന്നും ഇനിയും ഏതെങ്കിലും സ്ത്രീകൾ ശബരിമലയിൽ വരാൻ സന്നദ്ധരായാൽ അവർക്കൊപ്പം നിൽക്കുമെന്നും ഉറപ്പിക്കുന്നു.