1. ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ ബംഗാൾ മുൻ എ.ഡി.ജി.പി രാജീവ് കുമാറിന്റെ കസ്റ്റഡി അനുവദിച്ചു. സി.ബി.ഐയ്ക്ക് രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ സുപ്റീംകോടതിയുടെ അനുമതി. നിയമപരമായ നടപടികളുമായി സി.ബി.ഐയ്ക്ക് മുന്നോട്ട് പോകാം. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവ് നശിപ്പിച്ചെന്നും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും സി.ബി.ഐ. മമത ബാനർജിയുടെ വിശ്വസ്തനാണ് രാജീവ് കുമാർ. ബംഗാളിൽ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്റം ശേഷിക്കേ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ കോടതി അനുമതി നൽകിയത് മമത സർക്കാരിന് വലിയ തിരിച്ചടിയാകും
2. ഉദ്യോഗസ്ഥന് എതിരെ സി.ബി.ഐ കോടതിയിൽ ഉന്നയിച്ചത് രൂക്ഷ ആരോപണങ്ങൾ. രാജീവ് കുമാർ തെളിവ് നശിപ്പിക്കാൻ ശ്റമിച്ചു. അന്വേഷണവുമായി സഹകരിച്ചില്ലെന്നും സി.ബി.ഐ. അതേസമയം, രാജീവ് കുമാറിന്റെ അറസ്റ്റ് ഉടൻ പാടില്ല എന്ന് സുപ്റീംകോടതി. നിയമ നടപടികൾ സ്വീകരിക്കാൻ രാജീവ് കുമാറിന് സാവകാശം. കീഴ്‌കോടതിയെ സമീപിക്കാൻ ആണ് സുപ്റീംകോടതി സാവകാശം അനുവദിച്ചത്
3. നാഥൂറാം ഗോഡ്‌സെ അനുകൂല നിലപാട് സ്വീകരിച്ചതിൽ മലക്കം മറിഞ്ഞ് കേന്ദ്റമന്ത്റി അനന്ദ് കുമാർ ഹെഗ്‌ഡേ. ഗോഡ്‌സെ അനുകൂല പരാമർശം നിഷേധിച്ച് ഹെഗ്‌ഡേ. തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റേതായി പ്റചരിച്ച പരാമർശങ്ങളിൽ ഖേദം ഉണ്ടെന്നും ഹെഗ്‌ഡേ. ഗോഡ്‌സെ പരാമർശത്തിൽ പ്റഗ്യാസിംഗ് മാപ്പ് പറയേണ്ട ആവശ്യമില്ലെന്നു വിഷയം ഇപ്പോൾ ചർച്ച ആവുന്നതിൽ സന്തോഷം എന്നും ആയിരുന്നു അനന്ദ്കുമാറിന്റേ ട്വീറ്റ്
4. അതിനിടെ, ഹിന്ദു തീവ്റവാദ പരാമർശത്തിൽ അറസ്റ്റിനെ ഭയക്കുന്നില്ല എന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസൻ. എല്ലാ മതത്തിലും തീവ്റവാദികൾ ഉണ്ട്. ഗോഡ്സയെ കുറിച്ച് പറഞ്ഞത് ചരിത്റം. രണ്ടോ നാലോ പേർ എതിർപ്പുമായി എത്തിയപ്പോൾ തനിക്ക് പ്റചരണ അനുമതി നിഷേധിച്ചത് ശരി ആയില്ലെന്നും കമൽ ഹാസൻ. കഴിഞ്ഞ ദിവസം അരുവാക്കുറിച്ചിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്റചരണത്തിനിടെ ആണ് സ്വതന്ത്റ ഇന്ത്യയിലെ ആദ്യ തീവ്റവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെ ആണ് എന്നായിരുന്നു കമൽഹാസന്റെ പരാമർശം. ഇതിന് എതിരെ ബി.ജെ.പി കേന്ദ്റ- സംസ്ഥാന നേതൃത്വങ്ങൾ രംഗത്ത് എത്തിയിരുന്നു
5. പി.വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിൽ നിന്ന് വെള്ളം തുറന്നു വിടുന്നു. ഹൈക്കോടതി നിർദ്ദേശ പ്റകാരമാണ് നടപടി. പി.വി അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള ഈ തടയണയിൽ നിന്ന് ആയിരുന്നു അൻവറിന്റെ പാർക്കിലേക്ക് വെള്ളം എത്തിച്ചിരുന്നത്. കളക്ടറുടെ നേതൃത്വത്തിൽ ആണ് നടപടി. നേരത്തെ അൻവറിന്റെ പാർക്ക് പരിസ്ഥിതി ദുർബല പ്റദേശത്ത് ആണ് എന്ന് ജില്ലാകളക്ടർ റിപ്പോർട്ട് നൽകി ഇരുന്നു
6. ചൂർണിക്കര വ്യാജരേഖ കേസിലെ ഒന്നാം പ്റതി അബു ഫോർട്ടുകൊച്ചി സബ് കളക്ടറുടെ പേരിൽ രണ്ട് വ്യാജ ഉത്തരവുകൾ ചമച്ചതായി വിജിലൻസ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുന്ന എഫ്.ഐ.ആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്ന് സമർപ്പിക്കും. ലാന്റ് റവന്യൂ കമ്മിഷണറുടെ പേരിൽ വ്യാജരേഖ ചമച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ചൂർണിക്കരയിലെ ഹംസയുടെ 25 സെന്റ് സ്ഥലം തരം മാറ്റാൻ ലാന്റ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് നടപ്പാക്കണം എന്ന് നിർദേശിക്കുന്ന വ്യാജരേഖയാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പേരിൽ തയ്യാറാക്കിയത്.
7. ഒന്നാം പ്റതി അബു തന്നെയാണ് ആലുവ തഹസിൽദാർക്ക് ഉത്തരവ് എത്തിച്ച് കൊടുത്തത്. ലോക്കൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഈ രേഖകൾ എറണാകുളം ജില്ലയിൽ തയ്യാറാക്കിയത് ആണെന്ന് അബു മൊഴി നൽകി. ഇതിന്റെ നിജസ്ഥിതിയെ സംബന്ധിച്ചും ഉത്തരവ് തയ്യാറാക്കിയതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതിനെ സംബന്ധിച്ചും വിജിലൻസ് പരിശോധിക്കും. അബുവിന്റെ കാലടിയിലെ വീട്ടിൽ നിന്ന് നിരവധി ആധാരങ്ങൾ കണ്ടെടുത്തിരുന്നു. ഇവയും വിശദമായി പരിശോധിക്കും. ഇതിന് ശേഷമാകും റിമാൻഡിലുള്ള പ്റതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.
8. ജമ്മു കാശ്മീരിലെ വ്യോമസേനാ താവളങ്ങൾക്ക് നേരെ ഭീകരാക്റമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ശ്റീനഗർ, അവന്തിപ്പോറ എന്നിവിടങ്ങിലെ വ്യോമതാവളത്തിന് നേരെയാണ് ആക്റമണ മുന്നറിയിപ്പ്. ഇതേ തുടർന്ന് വ്യോമസേന താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്റമണ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
9. പുൽവാമയിൽ കഴിഞ്ഞ ദിവസം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ഒരു ധീരജവാൻ വീരമൃതൃു വരിക്കുകയും ചെയ്തു. പുൽവാമയ്ക്ക് പുറമേ ഷോപ്പിയാനിലും ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടി. മൂന്ന് ഹിസ്ബുൾ ഭീകരരെ സേന വധിച്ചു
10. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ അവസാനത്തേതും എഴാമത്തേതുമായ വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. പശ്ചിമ ബംഗാളിൽ ഒഴികെ ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്റഭരണ പ്റദേശത്തും പരസ്യപ്റചാരണം ഇന്ന് അവസാനിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ബംഗാളിൽ ഇന്നലെ രാത്റി പത്തിന് പരസ്യ പ്റചാരണം അവസാനിച്ചിരുന്നു. 59 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ്.
11. വാരാണസിയിൽ രണ്ടാമതും ജനവിധി തേടുന്ന പ്റധാനമന്ത്റി നരേന്ദ്റ മോദി ഉൾപ്പെടെ 918 സ്ഥാനാർത്ഥികളാണ് ഏഴാം ഘട്ടത്തിൽ മത്സരരംഗത്ത് ഉള്ളത്. പട്നയിൽ ബി.ജെ.പിയുടെ രവി ശങ്കർ പ്റസാദ്, കോൺഗ്റസിന്റെ ശത്റുഘൻ സിൻഹ, ബിഹാറിലെ പാടലീപുത്റിയിൽ ലാലു പ്റസാദ് യാദവിന്റെ മകൾ മിസ ഭാരതി, സസാരത്തിൽ കോൺഗ്റസിന്റെ മീര കുമാർ എന്നിവരും ഏഴാം ഘട്ടത്തിൽ മത്സരരംഘത്ത് ഉണ്ട്.
12. ഏഴാം ഘട്ടത്തിൽ ഉത്തർപ്റദേശിലെയും പഞ്ചാബിലെയും 13ഉം പശ്ചിമ ബംഗാളിലെ 9ഉം ബിഹാറിലെയും മധ്യപ്റദേശിലെയും 8ഉം ഹിമാചൽ പ്റദേശിലെ 4ഉം ജാർഖണ്ഡിലെ മൂന്നും സീറ്റുകൾ വിധിയെഴുതും. 2014-ൽ 59 മണ്ഡലങ്ങളിൽ 30ഉം ബി.ജെ.പി ഒറ്റക്ക് നേടിയതാണ്. 5 സീറ്റ് മാത്റമാണ് കോൺഗ്റസിന് നേടാനായത്. 24 ഇടത്ത് സിറ്റിംഗ് എം.പിമാർ വീണ്ടും ജനവിധി തേടുന്നു. 2014ൽ ഉത്തർപ്റദേശിലെ 13 മണ്ഡലങ്ങളിൽ 11ഉം ബി.ജെ.പിക്കൊപ്പം നിന്നതാണ്. അവസാനവട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാണ് നേതാക്കൾ.