ജമ്മു: ജമ്മു കാശ്മീരിൽ മൂന്ന് ദിവസത്തെ ജാഗ്രതാ നിർദ്ദേശം. ജമ്മു കാശ്മീരിലെ ഇന്ത്യൻ സേനാ ബേസുകളിൽ ഭീകരാക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്നുളള ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പുൽവാമ ആക്രണത്തിന് പിന്നിൽ പ്രവർത്തിച്ച ജയ്ഷെ മുഹമ്മദ് തന്നെയാണ് വീണ്ടും ആക്രമിക്കുക എന്നും ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പുൽവാമ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിലെ ബലാകോട്ടിൽ ഇന്ത്യൻ സേന നടത്തിയ ഭീകര സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്.