പൊന്നാനി: മലപ്പുറം പൊന്നാനിയിൽ പതിനാല് വയസുകാരന് ക്രൂര മർദനം. മോഷണം ആരോപിച്ചായിരുന്നു അഞ്ചംഗ സംഘത്തിന്റെ മർദനം. വടി കൊണ്ടുള്ള ക്രൂര മർദനത്തിൽ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്. മർദനത്തിന് പിന്നാലെ വിവസ്ത്രനാക്കി ചിത്രം പകർത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. പരാതിപ്പെട്ടാൽ ചിത്രം പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയെന്നും കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടു. പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.