-re-polling

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബൂത്തുകളിൽക്കൂടി റീ പോളിംഗ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. ഇതോടെ ഏഴ് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക. കാസർകോട് തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48 കൂളിയോട് ജി. എച്ച്. എസ് ന്യൂബിൽഡിംഗ്, കണ്ണൂർ ധർമ്മടം ബൂത്ത് നമ്പർ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോർത്ത്, ബൂത്ത് നമ്പർ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് സംസ്ഥാന മുഖ്യ തിരഞ്ഞടുപ്പ് ഒാഫീസർ ടിക്കാറാം മീണയ്ക്ക് നിർദേശം നൽകിയത്. നാല് ബൂത്തുകളിൽ നേരത്തെ റീപോളിംഗ് നടത്താൻ തീരുമാനിച്ചിരുന്നു.

നേരത്തെ നാലു ബൂത്തുകളിൽ റീ പോളിംഗ് നടത്താൻ കമ്മിഷൻ തീരുമാനിച്ചിരുന്നു. കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക്, കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് എന്നിവടങ്ങളിലാണ് ഇതോടൊപ്പം റീ പോളിംഗ് നടത്തുന്നത്. മേയ് 19 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.