കൊച്ചി: പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ കാവിൻകെയർ 'മീര" ബ്രാൻഡിൽ പുതിയ ഉത്‌പന്നമായ മീര ചെമ്പരത്തി താളി കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം അജു വർഗീസ് ഉത്‌പന്നം വിപണിയിലിറക്കി. മുടിക്ക് സമഗ്ര സംരക്ഷണവും താരനിൽ നിന്ന് മോചനവും നൽകുന്ന താളിയാണ് ഇതെന്ന് കാവിൻകെയർ സീനിയർ ബ്രാഞ്ച് മാനേജർ വെങ്കടേഷ് മനോഹർ പറഞ്ഞു.

രണ്ടരവർഷത്തെ ഗവേഷണഫലമായി, ചെമ്പരത്തിയിലൂടെ പരമ്പരാഗത താളിയുടെ ഗുണങ്ങൾ നിലനിറുത്തിയാണ് ഉത്‌പന്നം ഒരുക്കിയിരിക്കുന്നത്. ചെമ്പരത്തിക്ക് പുറമേ ചെറിയ ഉള്ളി, അലോവേര എന്നിവയാണ് മറ്റു ചേരുവകൾ. മീര ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകുമ്പോൾ മുടിക്ക് നല്ല സുഗന്ധവും ലഭിക്കും. 80 മില്ലി ലിറ്റർ പാക്കിന് 60 രൂപ, 180 മില്ലിലിറ്റർ പാക്കിന് 120 രൂപ എന്നിങ്ങനെയാണ് വില. രണ്ടു രൂപയുടെ ചെറിയ ഷാസെകളിലും ലഭിക്കും. കാവിൻ കെയറിന് പേഴ്‌സണൽ കെയർ വിഭാഗത്തിൽ ഷാംപൂ, ഹെയർകളർ, സ്‌കിൻകെയർ, ടാൽക്‌സ്, ബേബി ക്രീമുകൾ എന്നിവയും ഭക്ഷ്യവിഭാഗത്തിൽ അച്ചാറുകൾ, മിൽക്ക് ഷേക്കുകൾ, മാ ജ്യൂസ് എന്നിങ്ങനെയും ഉത്‌പന്നങ്ങളുണ്ട്. സി.കെ. ബേക്കറി ശൃംഖലയും കമ്പനിക്കുണ്ട്. കേരള സെയിൽസ് മേധാവി പി.ഒ. റെനിയും ചടങ്ങിൽ സംബന്ധിച്ചു.