priyanka

ന്യൂഡൽഹി: നരേന്ദ്രമോദിയെക്കാൾ അമിതാഭ്​ ബച്ചൻ പ്രധാനമന്ത്രിയാകുന്നതായിരുന്നു നല്ലതെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു പ്രിയങ്കയുടെ പ്രസ്​താവന. ലോകത്തെ ഏറ്റവും വലിയ നടനെയാണ് പ്രധാനമന്ത്രിയായി ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ജനങ്ങൾക്കുവേണ്ടി മോദി യാതൊന്നും ചെയ്തില്ല- പ്രിയങ്ക പരിഹസിച്ചു. യു.പിയടക്കമുള്ള നിർണായക സംസ്ഥാനങ്ങളിൽ നാളെയാണ് വോട്ടെടുപ്പ്.

അതേസമയം, ബി.ജെ.പിയുമായി അടുത്ത ബന്ധം പുലർത്തുന്ന അമിതാഭ് ബച്ചൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു. എന്നാൽ, 1991 ൽ രാജീവ് ഗാന്ധിയുടെ മരണത്തോടെ നെഹ്റു കുടുംബവുമായി ബച്ചൻ അകന്നിരുന്നു. മോദിയുടെ സംസ്ഥാനമായ ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ബച്ചൻ.