1. പ്റധാനമന്ത്റി ആയതിന് ശേഷമുള്ള നരേന്ദ്റ മോദിയുടെ ആദ്യ വാർത്താ സമ്മേളനം ഡൽഹിയിൽ. വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. മോദി ഭരണത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്റഹം പ്റചാരണ പ്റകടനത്തിനിടെ കണ്ടെന്നും അമിത് ഷാ. ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്താണ് വാർത്താ സമ്മേളനം. എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്റസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മാദ്ധ്യമങ്ങളെ കാണുന്നു. മോദി മാദ്ധ്യമങ്ങളെ കാണുന്നത് നല്ല കാര്യമെന്ന് രാഹുൽ. നേതാക്കളുടെ വാർത്താ സമ്മേളനം പുരോഗമിക്കുന്നു.
2. ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്റപിതാവെന്ന വിവാദ പരാമർശത്തിൽ മധ്യപ്റദേശ് ബി.ജെ.പി വക്താവിന് സസ്‌പെൻഷൻ. അനിൽ സൗമിത്റയെ ആണ് ബി.ജെ.പി സസ്‌പെൻഡ് ചെയ്തു. ഗോഡ്‌സെ പരാമർശത്തിൽ പ്റഗ്യാ സിംഗ് ഠാക്കൂറിനെ പിന്തുണച്ചായിരുന്നു അനിൽ സൗമിത്റയുടെ പരാമർശം. ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മധ്യപ്റദേശ് ബി.ജെ.പി അധ്യക്ഷൻ രാകേഷ് സിംഗ് വിഷയത്തിൽ അന്വേഷണം നടപടി
3. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനും നിർദ്ദേശം നൽകിയിരുന്നു. നടപടി, ഇതിന് പിന്നാലെ. ഗോഡ്‌സെ പരാമർശത്തിൽ പ്റഗ്യാ സിംദ് ഠാക്കൂറിനെ നേതൃത്വം കൈവിട്ടതിന് പിന്നാലെ ആണ് അനിൽ സൗമിത്റയ്ക്ക് എതിരായ നടപടി. ഗാന്ധിജിയെ അപമാനിച്ച പ്റഗ്യയോട് പൊറുക്കാൻ ആവില്ല. പരാമർശത്തിൽ പ്റഗ്യയ്ക്ക് മാപ്പില്ലെന്നും പ്റധാനമന്ത്റി നരേന്ദ്റമോദിയും പ്റസ്താവനയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും.
4. ഗോഡ്‌സെ അനുകൂല പരാമർശത്തിൽ അനന്ദ് കുമാർ ഹെഗ്‌ഡെ, പ്റഗ്യാ സിംഗ് ഠാക്കൂർ, നളിൻ കുമാർ കട്ടീൽ എന്നിവരോട് പാർട്ടി അച്ചടക്ക സമിതി വിശദീകരണം തേടി. സമിതി, 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും എന്നും അമിത് ഷാ. ഗാന്ധിജിയുടെ ഘാതകൻ ഗോഡ്‌സെ രാജ്യസ്‌നേഹി എന്നായിരുന്നു പ്റഗ്യാ സിംഗ് ഠാക്കൂറിന്റെ വിവാദ പരാമർശം. ഇതിനെ പിന്തുണച്ച് നേതാക്കളായ അനന്ദ് കുമാർ ഹെഗ്‌ഡെയും നളിൻ കുമാർ കട്ടീലും രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്റസ്താവന വിവാദം ആയതോടെ ഇവർ ട്വീറ്റ് പിൻവലിക്കുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും വ്യക്തമാക്കുകയും ചെയ്തു.
5. കേരളത്തിലെ മൂന്ന് ബൂത്തുകളിൽ കൂടി റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. ധർമ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപൂരിലെ ഒരു ബൂത്തിലും ആണ് റീ പോളിംഗ്. തൃക്കരിപൂരിലെ 48-ാം നമ്പർ ബൂത്തിലും ധർമ്മടത്തെ 52,53 ബൂത്തുകളിലും ആണ് പോളിംഗ് നടക്കുക. കാസർകോട് മണ്ഡലത്തിലെ മൂന്നും കണ്ണൂരിലെ ഒരു ബൂത്തിലും റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ തീരുമാനിച്ചിരുന്നു. എല്ലാ ഇടങ്ങളിലും ഞായറാഴ്ച ആണ് പോളിംഗ്
6. റിട്ടേണിംഗ് ഓഫീസർമാരായ ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടേയും ജനറൽ ഒബ്സർവറുടേയും റിപ്പോർട്ടും മറ്റു തെളിവുകളും വിശകലനം ചെയ്താണ് കമ്മിഷന്റെ നടപടി. ജനപ്റാതിനിധ്യ നിയമം 1951-ലെ സെഷൻ 58 ഉപയോഗിച്ചാണ് നടപടി എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കള്ളവോട്ട് ആരോപണങ്ങളെ തുടർന്ന് ഇതാദ്യമായാണ് കേരളത്തിൽ റീ പോളിംഗ് നടത്തുന്നത്
7. ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി സ്വന്തമാക്കി കിഫ്ബി. ഇന്ന് വ്യാപാരത്തിനായി ഓഹരിവിപണി തുറന്ന് മുഖ്യമന്ത്റി. ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച് അധികൃതരുടെ ആവശ്യപ്റകാരം ആയിരുന്നു ഇത്. ധനമന്ത്റി തോമസ് ഐസക്ക്, ചീഫ് സെക്റട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ കെ.എം എബ്റഹാം എന്നിവരും മുഖ്യന് ഒപ്പം ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിലെ ഒരു മുഖ്യമന്ത്റിയെ ഇത്തരം ഒരു ചടങ്ങിൽ ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച് ക്ഷണിക്കുന്നത് ഇത് ആദ്യം.
8. അതേസമയം, ഈ ഓഹരി വിപണിയിലൂടെ സംസ്ഥാനത്തിന് വിഭവ സമാഹരണത്തിന് ഉള്ള ഒരു അവസരം മാത്റമല്ല മറിച്ച് കോർപ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തര സമ്പ്റദായങ്ങൾ പകർത്താൻ ഉള്ള ഒരു അവസരം കൂടി ലഭിക്കും. അടുത്ത മൂന്ന് കൊല്ലത്തിനിനകം അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന കിഫ്ബിയുടെ ലക്ഷ്യത്തിനാണ് ഓഹരി വിപണി കരുത്ത് ആകുന്നത്. കെ.എസ്.എഫ്.ഇ പ്റവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനവും ഇന്ന് ലണ്ടനിലെ മോൺട്കാം റോയൽ ലണ്ടൻ ഹൗസ് ഹോട്ടലിൽ മുഖ്യമന്ത്റി നിർവഹിക്കും.
9. ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ ബംഗാൾ മുൻ എ.ഡി.ജി.പി രാജീവ് കുമാറിന്റെ കസ്റ്റഡി അനുവദിച്ചു. സി.ബി.ഐയ്ക്ക് രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ സുപ്റീംകോടതിയുടെ അനുമതി. നിയമപരമായ നടപടികളുമായി സി.ബി.ഐയ്ക്ക് മുന്നോട്ട് പോകാം. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവ് നശിപ്പിച്ചെന്നും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും സി.ബി.ഐ. മമത ബാനർജിയുടെ വിശ്വസ്തനാണ് രാജീവ് കുമാർ. ബംഗാളിൽ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്റം ശേഷിക്കേ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ കോടതി അനുമതി നൽകിയത് മമത സർക്കാരിന് വലിയ തിരിച്ചടിയാകും
10. ഉദ്യോഗസ്ഥന് എതിരെ സി.ബി.ഐ കോടതിയിൽ ഉന്നയിച്ചത് രൂക്ഷ ആരോപണങ്ങൾ. രാജീവ് കുമാർ തെളിവ് നശിപ്പിക്കാൻ ശ്റമിച്ചു. അന്വേഷണവുമായി സഹകരിച്ചില്ലെന്നും സി.ബി.ഐ. അതേസമയം, രാജീവ് കുമാറിന്റെ അറസ്റ്റ് ഉടൻ പാടില്ല എന്ന് സുപ്റീംകോടതി. നിയമ നടപടികൾ സ്വീകരിക്കാൻ രാജീവ് കുമാറിന് സാവകാശം. കീഴ്‌കോടതിയെ സമീപിക്കാൻ ആണ് സുപ്റീംകോടതി സാവകാശം അനുവദിച്ചത്
|
|
|