kerala-university

പരീക്ഷാഫലം

2018 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2017 അഡ്മിഷൻ - റെഗുലർ, 2016 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2015 - 2014 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.


സൂക്ഷ്മപരിശോധന
2018 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എച്ച്.എം ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡികാർഡ്/ഹാൾടിക്കറ്റുമായി ഇ.ജെ III സെക്ഷനിൽ 18 മുതൽ 25 വരെയുളള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.

ടൈംടേബിൾ
ബി.പി.എ 2005, 2006 അഡ്മിഷൻ വിദ്യാർത്ഥികളുടെ മെഴ്സിചാൻസ് പരീക്ഷകൾ 27 മുതൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഇന്റേണൽ മാർക്ക്
വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ഒന്നും രണ്ടും സെമസ്റ്റർ (2017 ബാച്ച്) ഇന്റേണൽ മാർക്കുകൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.ideku.net എന്ന വെബ്‌സൈറ്റിൽ. പരാതിയുള്ളവർ ജൂൺ 1 ന് മുൻപായി കോ-ഓർഡിനേറ്ററെ അറിയിക്കണം.

പരീക്ഷാഫീസ്
2019 ജൂൺ 12 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 50 രൂപ പിഴയോടെ 22 വരെയും 125 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

അപേക്ഷ ക്ഷണിച്ചു

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സി.എ.സി.ഇ.ഇ) നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗാ തെറാപ്പി (മോർണിംഗ് ബാച്ച്) കോഴ്സിന് ജൂൺ 3 വരെ അപേക്ഷിക്കാം. കോഴ്സ് കാലാവധി: ഒരു വർഷം. സമയം: രാവിലെ 7 മുതൽ 9 മണി വരെ. യോഗ്യത: സർവകലാശാല അംഗീകൃത ബിരുദം. കോഴ്സ്‌ ഫീസ്: 19500/- രൂപ അപേക്ഷാഫീസ്: 100 രൂപ. അപേക്ഷാ ഫോറത്തിന് സർവകലാശാല സെനറ്റ് കാമ്പസിലെ എസ്.ബി.ഐ ബാങ്കിൽ അക്കൗണ്ട് നം. 57002299878 ൽ 100 രൂപ അടച്ച രസീത് സഹിതം പി.എം.ജി ജംഗ്ഷനിലുള്ള (സ്റ്റുഡൻസ് സെന്റർ ക്യാമ്പസ്) സി.എ.സി.ഇ.ഇ ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 - 2302523


സർവകലാശാലയിലെ തമിഴ് പഠന വകുപ്പ് നടത്തുന്ന നാലുമാസത്തെ പാർട്ട് ടൈം സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫംഗ്ഷണൽ തമിഴ് ജൂൺ 3 ന് ആരംഭിക്കും. യോഗ്യത: പ്ലസ്ടു ഫീസ്: 3000/- അപേക്ഷാഫോം കാര്യവട്ടത്തുളള തമിഴ് പഠനവകുപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്. അവസാന തീയതി 30. ഫോൺ: 0471 2308919


വിവിധ സർവകലാശാലകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളുടെ നടത്തിപ്പ് ഏകീകരിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഐ.എം.കെ കാര്യവട്ടം ക്യാമ്പസിൽ നടക്കുന്ന എം.ബി.എ 2019 (സി.എസ്.എസ്) പ്രവേശനത്തിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. അവസാന തീയതി: 23 വെകിട്ട് 5 മണി വരെ. വിശദവിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.

സെന്റർ ഫോർ ജെറിയാട്രിക് സ്റ്റഡീസിൽ നടത്തിവരുന്ന പി.ജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന്റെ അടിസ്ഥാന യോഗ്യത ഡിഗ്രിയാണ്. കോഴ്സ് ഫീസ്: 15000 രൂപ. ശനി, ഞായർ ദിവസങ്ങളിൽ കാര്യവട്ടം ക്യാമ്പസിലുളള മനഃശാസ്ത്രവിഭാഗത്തിലാണ് ക്ലാസുകൾ നടത്തുന്നത്. അവസാന തീയതി ജൂൺ 3. അപേക്ഷാഫോറവും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ. ബന്ധപ്പെടേ ഫോൺ: 9447221421