എം.എ ഫോക്‌ലോർ പ്രവേശനം
സ്‌കൂൾ ഒഫ് ഫോക് ലോർ സ്റ്റഡീസിൽ എം.എ ഫോക്‌ലോറിന് പ്രവേശന പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും അഭിമുഖത്തിനായി 22ന് രാവിലെ10ന് പഠനവകുപ്പിൽ ഹാജരാകണം.
എം.ഫിൽ പ്രവേശനം
എം.ഫിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രവേശനം 20ന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിർദ്ദിഷ്ട രേഖകളും ഫീസും (6635 രൂപ) സഹിതം ഹാജരാകണം.
ചരിത്ര വിഭാഗം എം.ഫിൽ പ്രവേശനം 21ന് രാവിലെ 11 ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവിഭാഗത്തിൽ ഹാജരാകണം. പരീക്ഷ പുതുതായി ആരംഭിച്ച പ്രോഗ്രാമുകളിൽ/ കോഴ്സുകളിൽ പ്രവേശനം നേടിയവർക്കുള്ള ഒന്നാം സെമസ്റ്റർ പി.ജി (സി.യു.സി.എസ്.എസ്) പരീക്ഷ ജൂൺ 10ന് ആരംഭിക്കും.
ടൈംടേബിൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ യു.ജി പുനർമൂല്യനിർണയ അപേക്ഷ 13ന് പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ ബി.എസ്.സി/ ബി.സി.എ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ജൂൺ 3 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ജൂൺ 7നകം ലഭിക്കണം.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ അഫ് സൽ ഉൽ ഉലമ പ്രിലിമിനറി രണ്ടാം വർഷ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർ മൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
2018 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.
റിഫ്രഷർ കോഴ്സിന് അപേക്ഷിക്കാം
ഹ്യൂമൺ റസോഴ്സ് ഡവലപ്‌മെന്റ് സെന്റർ കോളേജ്/ സർവകലാശാലാ അദ്ധ്യാപകർക്കായി ജൂൺ 13 മുതൽ 26 വരെ നടത്തുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ടീച്ചിംഗ് റിഫ്രഷർ കോഴ്സിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0494 2407350, 2407351.
മെസ് നടത്തിപ്പ്
ലേഡീസ് ഹോസ്റ്റലിൽ മെസുകൾ നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ഫോം സർവകലാശാലാ പി.എൽ.ഡി വിഭാഗത്തിൽ നിന്ന് 31 ഉച്ചക്ക് 12 വരെ വരെ ലഭിക്കും. ക്വട്ടേഷനുകൾ 31ന് 2.30നകം ലഭിക്കണം. വിവരങ്ങൾ വെബ്‌സൈറ്റിൽ.
നാടക ബിരുദ കോഴ്സ്
നാടക പഠനവകുപ്പായ സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ ബാച്ച്ലർ ഒഫ് തയേറ്റർ ആർട്സിന് (ബി.ടി.എ) അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിർമ്മാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരമ്പര്യ കലകൾ, സംഗീതം, ന്യൂ മീഡിയ, കുട്ടികളുടെ നാടക കല തുടങ്ങിയവ പാഠ്യ വിഷയമായിരിക്കും. യോഗ്യത: പ്ലസ്ടു. പ്രവേശന പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. സർവകലാശാലാ വെബ്‌സൈറ്റിലെ ഡയറക്ടറേറ്റ് ഒഫ് അഡ്മിഷൻ ലിങ്കിലൂടെ അപേക്ഷിക്കണം. 25 വരെ അപേക്ഷാ ഫീസ് അടച്ച് 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 0487 2385352, 9495356767.
എം.ഫിൽ സൈക്കോളജി പ്രവേശനം
സൈക്കോളജി പഠനവകുപ്പിലെ എം.ഫിൽ പ്രവേശനം 20ന് 10.30ന് പഠനവകുപ്പിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിർദ്ദിഷ്ട രേഖകളും ഫീസും (7680 രൂപ) സഹിതം ഹാജരാകണം.
പരീക്ഷ
നാലാം വർഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ സോഷ്യോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വി.സി/ ബി.ടി.ടി.എം/ ബി.ടി.എഫ്.പി/ ബി.എ അഫ്സൽ ഉൽ ഉലമ (സി.യു.സി.ബി.സി.എസ്.എസ്) മാർച്ച് 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല 2018 നവംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ ഫലോസഫി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.