ന്യൂഡൽഹി: റാഫേൽ ഉൾപ്പടെയുള്ള അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും വാർത്താസമ്മേളനത്തിൽ മൗനം പാലിച്ച് മോദി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സമാന്തര വാർത്താസമ്മേളനം നടത്തിയാണ് റാഫേലിൽ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്. എന്നാൽ രാഹുലിന്റെ ആവശ്യം മാദ്ധ്യമപ്രവർത്തകർ ചോദ്യമായി ഉന്നയിച്ചെങ്കിലും അമിത് ഷായാണ് മറുപടി പറഞ്ഞത്.
റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ മറുപടി പറഞ്ഞതാണ്. മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കിൽ രാഹുൽ അത് സുപ്രീംകോടതിയിൽ പറയണമായിരുന്നു. അഞ്ച് വർഷത്തെ ഭരണത്തിനിടെ ഒരു അഴിമതിയാരോപണം കേട്ടിട്ടില്ലാത്ത സർക്കാരാണ് ഇതെന്ന് അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം ഒരിക്കൽ പോലും വാർത്താമ്മേളനം വിളിച്ചിട്ടില്ലെന്ന വിമർശത്തിനൊടുവിലാണ് ബി.ജെ.പി ആസ്ഥാനത്ത് നരേന്ദ്രമോദി മാദ്ധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയത്. അമിത്ഷായുടെ വാർത്താസമ്മേളനം എന്നായിരുന്നു അദ്യം അറിയിച്ചിരുന്നത്.
അവസാന വട്ട തെരഞ്ഞെടപ്പിന്‍റെ കൊട്ടിക്കലാശത്തിന് തൊട്ട് മുൻപ് മാധ്യമങ്ങളെ കണ്ട മോദി സര്‍ക്കാര്‍ അധികാരത്തിൽ