mohanlal

കോടികൾ വാരിയ ലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചട്ടയും മുണ്ടും അണിഞ്ഞ് മാർഗംകളി വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിലുള്ളത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. നീണ്ട 31 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി.

ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.