പരീക്ഷ തീയതി
മൂന്നാം വർഷ ബി.എസ്‌സി. എം.എൽ.ടി. (2008 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്) എട്ടാം സെമസ്റ്റർ (2015 അഡ്മിഷൻ റഗുലർ/2013, 2014 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ ഏഴിനും നാലാം സെമസ്റ്റർ (2017 അഡ്മിഷൻ റഗുലർ/20132016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ 11നും രണ്ടാം സെമസ്റ്റർ (2018 അഡ്മിഷൻ റഗുലർ/20132017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ 18നും ആരംഭിക്കും. പിഴയില്ലാതെ 22 വരെയും 500 രൂപ പിഴയോടെ 23 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
എം.ബി.എ. സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ 21, 22 തീയതികളിൽ സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. 8 സെക്ഷനിൽ (റൂം നമ്പർ 226) അസൽ ഹാൾടിക്കറ്റ്/തിരിച്ചറിയൽ രേഖകളുമായി നേരിട്ട് ഹാജരാകണം.
പരീക്ഷഫലം
ഒന്നാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസ് ഫാക്കൽറ്റി സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.ഫിൽ ജനറൽ സോഷ്യൽ സയൻസസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. (മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.