1. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ മോദി പാര്‍ട്ടി അധ്യക്ഷനുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായത് കൊണ്ട് മറുപടി പറയാനില്ലെന്നും പ്രതികരിച്ചു. അധികാരത്തില്‍ വരാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ജനങ്ങളോട് നന്ദി പറയാന്‍ എത്തിയത് ആണെന്നും പ്രതികരണം.
2. നരേന്ദ്രമോദിയ്ക്ക് ഒപ്പം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മറ്റ് നേതാക്കളും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. വന്‍ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദി ഭരണ കാലത്ത് സാധരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ന്നു. വികസനം വര്‍ധിച്ചെന്നും എല്ലാ ആറ് മാസത്തിലും പുതിയ പദ്ധതികള്‍ കൊണ്ടു വന്ന് എന്ന് പറഞ്ഞ അമിത് ഷാ എല്ലാ ആരോപണങ്ങള്‍ക്കും മോദി തന്നെ മറുപടി പറയണമെന്നില്ലെന്നും വ്യക്തമാക്കി.
3. പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചും അമിത് ഷാ. പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥി ആക്കിയതില്‍ തെറ്റില്ല. വിവാദ പരാമര്‍ശത്തില്‍ മൂന്ന് നേതാക്കള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മറ്റ് നടപടികള്‍ മറുപടി ലഭിച്ച ശേഷം. സ്ഥാനാര്‍ത്ഥിയെയും അവരുടെ പ്രസ്താവനയും രണ്ടായി കാണണം. ആയുധ ഇടപാടില്‍ സ്വജനപക്ഷപാതം കാണിച്ചിട്ടില്ല. എന്‍.ഡി.എ നയങ്ങളോട് യോജിക്കുന്ന ആരോടും സഹകരിക്കാന്‍ തയ്യാറാണ എന്നും അമിത് ഷാ
4. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്ത സമ്മേളനം നല്ല കാര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിഷയത്തില്‍ മോദി മറുപടി പറയാന്‍ തയ്യാറാകണമെന്ന് രാഹുലിന്റെ വെല്ലുവിളി. മോദിയുടേത് ഹിംസയുടെ പ്രത്യാശാസ്ത്രമാണ്. മോദിയോട് മാദ്ധ്യമങ്ങള്‍ക്ക് ഉള്ളത് മൃദുസമീപനം. തന്റെ കുടുംബത്തെ കുറിച്ച് മോദി എന്തും പറഞ്ഞോട്ടെ. മോദിയുടെ മാതാപിതാക്കളെ കുറിച്ച് താന്‍ ഒന്നും പറയില്ല.
5. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങള്‍ ഏകപക്ഷിയം. മോദിയ്ക്ക് എന്തും പറയാനുള്ള അധികാരം കൊടുത്തു. മോദിയെ പോലെ പരിചയ സമ്പത്തുള്ള വ്യക്തിയെ വലിച്ചെറിയുന്ന ആളല്ല താന്‍ എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി പ്രതിപക്ഷം എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വച്ചെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു
6. നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന് എതിരെ അയല്‍വാസിയുടെ മൊഴി. ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ഭര്‍ത്താവ് ചന്ദ്രന്‍ എന്ന് മരിച്ച ലേഖ പറഞ്ഞതായി അയല്‍വാസി മൊഴി നല്‍കി. പൊള്ളലേറ്റ് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ ആംബുലന്‍സില്‍ വച്ചാണ് ലേഖ ചന്ദ്രന് എതിരെ മൊഴി നല്‍കിയത്. അയല്‍വാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആംബുലന്‍സിലെ ജീവനക്കാരുടെയും ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.
7. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് എതിരെ നേരത്തെ ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തിയിരുന്നു. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയും രണ്ട് ബന്ധുക്കളുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. ചന്ദ്രനെയും ബന്ധു കാശിനാഥനെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. ലേഖ മരിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം വരുമെന്ന് കൃഷ്ണമ്മ പറഞ്ഞിരുന്നു എന്നും പൊലീസ്. ഗാര്‍ഹിക പീഡനെത്ത തുടര്‍ന്നുള്ള ആത്മഹത്യ എന്ന നിലയില്‍ കേസ് ശക്തമാക്കും എന്നതിന്റെ ഭാഗമായാണ് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും ഭര്‍തൃമാതാവ് കൃഷ്ണമ്മയും അടക്കം നാല് പ്രതികള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്
8. കേരളത്തിലെ മൂന്ന് ബൂത്തുകളില്‍ കൂടി റീ പോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപൂരിലെ ഒരു ബൂത്തിലും ആണ് റീ പോളിംഗ്. തൃക്കരിപൂരിലെ 48-ാം നമ്പര്‍ ബൂത്തിലും ധര്‍മ്മടത്തെ 52,53 ബൂത്തുകളിലും ആണ് പോളിംഗ് നടക്കുക. കാസര്‍കോട് മണ്ഡലത്തിലെ മൂന്നും കണ്ണൂരിലെ ഒരു ബൂത്തിലും റീ പോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എല്ലാ ഇടങ്ങളിലും ഞായറാഴ്ച ആണ് പോളിംഗ്
9. റിട്ടേണിംഗ് ഓഫീസര്‍മാരായ ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടേയും ജനറല്‍ ഒബ്സര്‍വറുടേയും റിപ്പോര്‍ട്ടും മറ്റു തെളിവുകളും വിശകലനം ചെയ്താണ് കമ്മിഷന്റെ നടപടി. ജനപ്രാതിനിധ്യ നിയമം 1951-ലെ സെഷന്‍ 58 ഉപയോഗിച്ചാണ് നടപടി എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കള്ളവോട്ട് ആരോപണങ്ങളെ തുടര്‍ന്ന് ഇതാദ്യമായാണ് കേരളത്തില്‍ റീ പോളിംഗ് നടത്തുന്നത്
10. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ മുന്‍ എ.ഡി.ജി.പി രാജീവ് കുമാറിന്റെ കസ്റ്റഡി അനുവദിച്ചു. സി.ബി.ഐയ്ക്ക് രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിയുടെ അനുമതി. നിയമപരമായ നടപടികളുമായി സി.ബി.ഐയ്ക്ക് മുന്നോട്ട് പോകാം. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തെളിവ് നശിപ്പിച്ചെന്നും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും സി.ബി.ഐ. മമത ബാനര്‍ജിയുടെ വിശ്വസ്തനാണ് രാജീവ് കുമാര്‍. ബംഗാളില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ കോടതി അനുമതി നല്‍കിയത് മമത സര്‍ക്കാരിന് വലിയ തിരിച്ചടിയാകും
11. ഉദ്യോഗസ്ഥന് എതിരെ സി.ബി.ഐ കോടതിയില്‍ ഉന്നയിച്ചത് രൂക്ഷ ആരോപണങ്ങള്‍. രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. അന്വേഷണവുമായി സഹകരിച്ചില്ലെന്നും സി.ബി.ഐ. അതേസമയം, രാജീവ് കുമാറിന്റെ അറസ്റ്റ് ഉടന്‍ പാടില്ല എന്ന് സുപ്രീംകോടതി.