akhilesh-yadav

മിർസാപുർ : കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആകെചെയ്തത് പരസ്യങ്ങൾ മാത്രമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മോദി സാധാരണക്കാരുടെ പ്രധാനമന്ത്രി അല്ലെന്നും അതിസമ്പന്നരുടെ പ്രധാനമന്ത്രി ആണെന്നും അഖിലേഷ് ആരോപിച്ചു. ബി എസ് പി നേതാവ് മായാവതി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അഖിലേഷിന്റെ പരാമർശം.

നുണയും വെറുപ്പും കൊണ്ട് രൂപീകരിച്ചതാണ് നരേന്ദ്രമോദി സർക്കാർ. പറയുന്നതിന് എതിരായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അദ്ദേഹം പറയുന്നതിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു. അഞ്ച് വർഷത്തെ ബി.ജെ.പി ഭരണത്തിൽ രാജ്യത്തിന്റെ കടബാദ്ധ്യത 35 ലക്ഷം കോടിയിൽ നിന്ന് 70 ലക്ഷം കോടിയായി ഉയർന്നു. പാവപ്പെട്ടവർക്കും കർഷകർക്കും ലഭിച്ചില്ലെങ്കിൽ ആ പണം എവിടെപ്പോയെന്നും അഖിലേഷ് യാദവ് ചോദിച്ചു.