rahul-gandhi
rahul gandhi

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി വാർത്താസമ്മേളനം നടത്തിയത് 'വളരെ നല്ല' കാര്യമാണമെന്നും 'അസാധാരണ' സംഭവമാണെന്നും രാഹുൽ പരിഹസിച്ചു.

ഇന്നലെ മോദിയുടെ വാർത്താ സമ്മേളനത്തിന് സമാന്തരമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് അഞ്ചോ ആറോ ദിവസം മുൻപാണ് മോദി ആദ്യ വാർത്താസമ്മേളനം നടത്തിയിരിക്കുന്നത്. അമിത് ഷായെ കൂട്ടിയതും അസാധാരണമാണ്.

എന്തുകൊണ്ടാണ് റാഫേൽ കേസിൽ പ്രധാനമന്ത്രി തന്നോട് സംവദിക്കാൻ തയാറാകാത്തത് എന്ന് മോദി മാദ്ധ്യമപ്രവർത്തകരോട് പറയണം. അനിൽ അംബാനിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയായാത്ത് എന്തുകൊണ്ടാണെന്നും പറയണം. മോദി എന്ന ആശയത്തെ കോൺഗ്രസ് തകർത്തു.കേന്ദ്ര സർക്കാരിന്റെ പരാജയങ്ങൾ തുറന്നു കാട്ടിയതിലൂടെ 2014 ലെ മോദി എന്ന ആശയത്തെ ഞങ്ങൾ പൊളിച്ചടുക്കി - രാഹുൽ പറഞ്ഞു