പെർത്ത്: ടൂർ ഡൗൺ അണ്ടറിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ആസ്ട്രേലിയ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയെ കീഴടക്കിയത്.
ട്രെൻഡ് മിറ്രൺ ആസ്ട്രേലിയയ്ക്കായി രണ്ട് ഗോളുകൾ നേടി. ഫ്ലയിൻ ഒഗിൾവി, ബ്ലാക്ക് ഗോവേഴ്സ്, ടിം ബ്രാൻഡ് എന്നിവരാണ് ആസ്രേലിയയ്ക്കായി ലക്ഷ്യം കണ്ട മറ്റുള്ളവർ. നിലാകാന്ത് ശർമ്മ, രുപീന്ദർ പാൽ സിംഗ് എന്നിവർ ഇന്ത്യയ്ക്കായി ഗോൾ മടക്കി. 11-ാം മിനിറ്രിലാണ് ആസ്ട്രേലിയ ആദ്യ ഗോൾ നേടിയത്. 12-ാം മിനിറ്റിൽ തന്നെ ഇന്ത്യ രുപീന്ദർ പാൽ സിംഗിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട് മത്സരത്തിന്റെ കടിഞ്ഞാൺ ആതിഥേയർ ഏറ്രെടുക്കുകയായിരുന്നു.