ചേർത്തല:കേരളത്തിൽ ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും വോട്ടുവിഹിതം ഇരട്ടിയായി വർദ്ധിക്കുമെന്ന് എൻ.ഡി.എ നേതൃയോഗത്തിന്റെ വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒന്നിലധികം സീറ്റുകളിൽ വിജയം ഉറപ്പാണെന്നും . യോഗം അഭിപ്രായപ്പെട്ടു. ചേർത്തലയിൽ ചേർന്ന യോഗത്തിൽ ജനപക്ഷം സെക്കുലർ അടക്കം പുതിയതായി മുന്നണിയുടെ ഭാഗമായ നാലുപാർട്ടികളും പങ്കെടുത്തു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് ചേർത്തലയിൽ ചേർന്നത്. ഇടത് വലത് മുന്നണികളുടെ വോട്ട് വിഹിതത്തിൽ വൻ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇത് എൻ.ഡി.എയ്ക്ക് വൻമുന്നേറ്റം കാഴ്ചവയ്ക്കാൻ സഹയിക്കുമെന്നും നേതൃയോഗം വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലും എൻ.ഡി.എ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും നേതാക്കൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ സ്ഥാനാർത്ഥിയെ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ പ്രഖ്യാപിക്കുമെന്നും യോഗം അറിയിച്ചു.