pm-modi-troll

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വാർത്താസമ്മേളനത്തിൽ ട്രോളുകളുടെ പൂരം തീർത്ത് സോഷ്യൽ മീഡിയ. നീണ്ട കാലയളവ് ശേഷം മോദി നടത്തിയ വാർത്താസമ്മേളത്തിൽ അദ്ദേഹം രാജ്യത്തെ സംബന്ധിച്ചുള്ള വിഷയങ്ങളെ കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല. മോദിക്ക് പകരം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും വി.ടി ബൽറാമും മോദിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച് രംഗത്തെത്തി. ചെക്കന് നാണയമായത് കൊണ്ട് അമ്മാവനാ കാര്യങ്ങളൊക്കെ പറഞ്ഞത്..’ മോദിയും അമിത് ഷായും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് ഷാഫി കുറിച്ചു. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്.’എന്ന് വി.ടി ബൽറാമും പരിഹാസവുമായി എത്തി.

മാത്രമല്ല മോദിയുടെ ഭാവങ്ങൾ ഉൾപ്പെടുത്തി വിഡിയോ തയാറാക്കി ട്വിറ്റർ പേജുകളിൽ വ്യാപകമായി പങ്കുവയ്ക്കുകയാണ്. രാജ്യം ഉറ്റുനോക്കിയ റഫാൽ അഴിമതി അടക്കമുള്ള വിഷയങ്ങളിൽ മറുപടി നൽകാൻ പ്രധാനമന്ത്രി തയാറാകാത്തതും മോദിക്കെതിരെ വിമ‍ർശനം ഉയരാൻ കാരണമായി. ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ മോദിയുടെ വാർത്തസമ്മേളനത്തെ കുറിച്ചുള്ള ട്രോളുകൾ നിറയുകയാണ്.

Here is a time lapse video of Q&A session of PM Modi's first Press Conference in 5 years. He sat there for 17 minutes, without answering a single question! 😂

Omg! He really cannot answer without being tutored in writing. 🤭😭🤣 pic.twitter.com/GB92NAc01B

— Gaurav Pandhi गौरव पांधी (@GauravPandhi) May 17, 2019