എഴുപത്തിരണ്ടാമത് കാൻ ഫിലിംഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിൽ ബോളിവുഡ് താരറാണിമാരെത്തി. ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, കങ്കണ റണൗട്ട് എന്നിവരുടെ കാൻ ഫെസ്റ്റിവലിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. കാനിൽ നിന്നുള്ള തങ്ങളുടെ ഫസ്റ്റ്ലുക്ക് താരങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. രണ്ടുവ്യത്യസ്ത ലുക്കിലാണ് കങ്കണ റണൗട്ട് കാനിലെത്തിയിരിക്കുന്നത്. ആദ്യ ലുക്ക് സാരിയിലായിരുന്നുവെങ്കിൽ രണ്ടാമത്തേത് പൂർണമായും വെസ്റ്റേൺ ലുക്കിലാണ്.
ജ്വല്ലറി ബ്രാൻഡായ ഷോപാർഡിന്റെ പ്രതിനിധിയായാണ് പ്രിയങ്ക എത്തിയിരിക്കുന്നത്. കാനിന്റെ ചുവപ്പ് പരവതാനിയിലേക്കായുള്ള തയ്യാറെടുപ്പുകളുടെ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ദീപികയ്ക്കായി വസ്ത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത ഡിസൈനർ പീറ്റർ ഡണ്ടസാണ്.
ഐശ്വര്യ റായ് ഇത്തവണയും റെഡ് കാർപെറ്റിൽ എത്തും. മേയ് 19 നായിരിക്കും ഐശ്വര്യ റെഡ്കാർപെറ്റിലെത്തുമെന്നാണ് സൂചന. സോനം കപൂറും എത്തുമെന്നാണ് പ്രതീക്ഷ.