brazil-team

നെയ്മർ, കൗട്ടീഞ്ഞോ, ജീസസ് ടീമിൽ

മാഴ്സലോ, വിനീഷ്യസ്, മൗറയില്ല

റി​യോ​ ​ഡി​ ​ജ​നീ​റോ​:​ ​ജൂ​ൺ​ 14​ന് ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റി​നു​ള്ള​ 23​ ​അം​ഗ​ ​ബ്ര​സീ​ൽ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പ​രി​ക്കി​ൽ​ ​നി​ന്ന് ​മോ​ചി​ത​നാ​യ​ ​സൂ​പ്പ​ർ​ ​താ​രം​ ​നെ​യ്‌​മ​ർ​ ​ടീ​മി​ലു​ണ്ട്.​ ​കൗ​ട്ടീ​‌​ഞ്ഞോ,​ഫി​ർ​മി​നോ,​ഗ​ബ്രി​യേ​ൽ​ ​ജീ​സ​സ് ​തു​ട​ങ്ങി​യ​ ​വ​ൻ​ ​താ​ര​ങ്ങ​ളെ​യെ​ല്ലാം​കോച്ച് ​ടി​റ്റെ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​കാ​ൽ​മു​ട്ടി​ന് ​പ​രി​ക്കു​ണ്ടെ​ങ്കി​ലും​ ​സീ​നി​യ​ർ​ ​ഡി​ഫ​ൻ​ഡ​ർ​ ​തി​യാ​ഗോ​ ​സി​ൽ​വ​യും​ ​ടീ​മി​ലു​ണ്ട്.​ ​അ​തേ​സ​മ​യം​ ​റ​യ​ൽ​ ​താ​ര​ങ്ങ​ളാ​യ​ ​മാ​ഴ‌്സ​ലോ,​ ​വി​നീ​ഷ്യ​സ്,​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ​ ​ടോ​ട്ട​ൻ​ഹാ​മി​നെ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​ച്ച​ ​ലൂ​ക്ക​സ് ​മൗ​റ,​ ​യു​വ​ന്റ​സി​ന്റെ​ ​ഡ​ഗ്ല​സ് ​കോ​സ്റ്റ​ ​എ​ന്നി​വ​ർ​ക്ക് ​ടീ​മി​ൽ​ ​ഇ​ടം​കി​ട്ടി​യി​ല്ല.​ ​അ​ലി​സ​ൺ​ ​ത​ന്നെ​യാ​ണ് ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ഗോ​ളി.​ ​മാ​ഞ്ച​സ്റ്റ​ർ​ ​സിറ്റി​യു​ടെ​ ​എ​ഡേ​ഴ്സ​ൺ​ ​മൊ​റേയ​സ് ​ര​ണ്ടാം​ ​ഗോ​ളി​യാ​യി​ ​ടീ​മി​ലു​ണ്ട്.​ ​ബൊ​ളീ​വി​യ​യും,​ ​വെ​നി​സ്വേ​ല​യും​ ​പെ​റു​വും​ ​ഉ​ൾ​പ്പെ​ട്ട​ ​ഗ്രൂ​പ്പ് ​എ​യി​ലാ​ണ് ​ബ്ര​സീ​ൽ.​ ​ജൂ​ലാ​യ് 7​നാ​ണ് ​ഫൈ​ന​ൽ.​ 2007​ലാ​ണ് ​ബ്ര​സീ​ൽ​ ​അ​വ​സാ​ന​മാ​യി​ ​കി​രീ​ടം​ ​നേ​ടി​യ​ത്.

ടീം: ഗോൾ കീപ്പർമാർ: അലിസൺ, എഡേഴ്സൺ, കാസിയോ, പ്രതിരോധം: ഡാനി ആൽവ്‌സ്, ഫാഗ്നർ, അലക്സ് സാൻട്രോ, ഫിലിപ്പെ ലൂയിസ്, തിയാഗോ സിൽവ, മാക്കിന്നോസ്, മിറാൻഡ, എഡർ. മധ്യനിര: കസമിറോ, ഫെർണാണ്ടിഞ്ഞോ, ആതർ, അല്ലൻ, പക്വിയേറ്റ. മുന്നേറ്രനിര: ജീസസ്, നെയ്മർ,കൗട്ടീഞ്ഞോ, എവർട്ടൺ,ഫിർമിനോ, നെരസ്, റിച്ചാർലിസൺ.