ഔഷധമൂല്യം ഏറെയുള്ള പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിൻ എ,ബി,സി,ഇ,കെ ,കാൽസ്യം,അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയ്ക്ക് പുറമേ നാരുകളും ധാരാളമുണ്ട്. ആന്റിഓക്സിഡന്റുകളായ ബീറ്റാ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയുമുണ്ട്. നാരുകളാൽ സമ്പന്നമായതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങളകറ്റും. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യവും മെച്ചപ്പെടും. ശരീരത്തിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായകം.
അസ്ഥികൾക്ക് ആരോഗ്യം നൽകും. ചർമ്മരോഗങ്ങളെ പ്രതിരോധിക്കും രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രണവിധേയമാകും. ജലദോഷം, ചുമ എന്നിവ അകറ്റാനും വെണ്ടയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. ആസ്ത്മ ഉൾപ്പെടെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കും. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്ന ഫോളിക്ക് ആസിഡ് വെണ്ടയ്ക്കയിൽ ധാരാളമുള്ളതിനാൽ ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കണം.