patient-died

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ രോഗി മരിച്ചു. ചേമഞ്ചേരി സ്വദേശി ബൈജുവാണ് മരിച്ചത്. മരണകാരണം ചികിത്സാ പിഴവെന്ന് രോഗിയുടെ ബന്ധുക്കൾ പരാതി നൽകി. പിത്താശയക്കല്ല് നീക്കം ചെയ്യാനായിരുന്നു ബെെജുവിന് ശസ്ത്രക്രിയ നടത്തിയത്. ചികിത്സയിൽ പിഴവുണ്ടായതായി ബന്ധുക്കൾ നേരത്തേ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ചികിത്സാ രേഖകൾ അടക്കമാണ് ഡോക്ടമാർക്കതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയത്.

കഴിഞ്ഞ ഏപ്രിൽ 13നാണ് ബൈജുവിന് ശസ്ത്രക്രിയ നടത്തിയത്. താക്കോൽ ദ്വാര സർജറിയിലൂടെയാണ് കല്ല് നീക്കം ചെയ്തത്. ഇതേത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ ബൈജുവിണ്ഡന്റെ നിലഗുരുതരമായി. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാനുള്ള ട്യൂബ് ഇടാത്തതാണ് നിലഗുരുതരമാകാൻ കാരണമെന്ന് ബന്ധുക്കൾപറഞ്ഞു. അതേസമയം,​ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.