news

1. കേരള കോൺഗ്റസിലെ അധികാര തർക്കും രൂക്ഷമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് മാണി വിഭാഗം. പാർട്ടി ചെയർമാനെ സംസ്ഥാന സമിതി ചേർന്ന് തീരുമാനിക്കുമെന്ന് ജോസ്.കെ മാണി. സംസ്ഥാന കമ്മിറ്റി ഉടൻ ചേരും. ഒരു സ്ഥാനങ്ങൾ സംബന്ധിച്ചും പാർട്ടിയിൽ തർക്കമില്ലെന്നും പി.ജെ ജോസഫുമായി പ്റശ്നങ്ങളില്ല. തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്നും പ്റതികരണം.




2. മാണി വിഭാഗം നിലപാട് കടുപ്പിച്ചത് പ്റശ്ന പരിഹാരത്തിന് പി.ജെ ജോസഫ് പുതിയ നിർദ്ദേശവുമായി രംഗത്ത് എത്തിയതോടെ. ജോസ്.കെ മാണിയെ വർക്കിംഗ് ചെയർമാനും പി.ജെ ജോസഫിനെ കക്ഷിനേതാവായും നിയമിക്കണമെന്ന് നിർദ്ദേശം. സി.എഫ് തോമിസനെ പാർട്ടി ചെയർമാൻ ആക്കണമെന്ന നിർദ്ദേശം മാണി വിഭാഗം അംഗീകരിച്ചിട്ടില്ല. പി.ജെ ജോസഫ് പാർട്ടി ചെയർമാന്റെ അധികാരം പ്റയോഗിച്ച് തുടങ്ങിയതോടെ ആണ് മാണി വിഭാഗം കരുനീക്കം ശക്തമാക്കിയത്.
3. 27ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുൻപ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കണം. 25ന് മുൻപ് നേതാവാരെന്ന് സ്പീക്കറെ അറിയിക്കണം. ചെയർമാനെ തിരഞ്ഞെടുക്കേണ്ട സംസ്ഥാന കമ്മിറ്റിയിലും പാർട്ടിയുടെ മറ്റ് ഘടകങ്ങളിലും മാണി വിഭാഗത്തിന് ആണ് മേൽക്കൈ. മാണി വിഭാഗത്തിന് ഒപ്പം ഉറച്ച് നിന്നിരുന്ന സി.എഫ് തോമസും ജോയ് എബ്റഹാമും പി.ജെയ്ക്ക് പിന്തുണ പ്റഖ്യാപിച്ചതോടെ ജോസ് കെ മാണിയും കൂട്ടരും കൂടുതൽ പ്റതിരോധത്തിലായി. സംസ്ഥാന കമ്മിറ്റി വിളിച്ച് ചേർക്കാൻ ഒപ്പു ശേഖരണം അടക്കം നടത്താനുള്ള തീരുമാനം മാണി വിഭാഗം ശക്തമാക്കുന്നുണ്ട്.
4. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നത. പ്റധാനമന്ത്റി നരേന്ദ്റ മോദിയ്ക്കും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയത് തന്റെ വിയോജിപ്പ് മാനിക്കാതെ എന്ന് സമിതി അംഗം അശോക് ലവാസ. പരാതികളിൽ ഏകപക്ഷിയമായാണ് ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയത്. അന്തിമ ഉത്തരവിൽ വിയോജിപ്പിനെ കുറിച്ച് പരാമർശമില്ല.
5. വിയോജന കുറിപ്പ് രേഖപ്പെടുത്താതെ ഇനി യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ലവാസ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയെ കൂടാതെ ലവാസ അടക്കം രണ്ട് കമ്മിഷർമാരാണ് പെരുമാറ്റ ചട്ടലംഘനം പരിശോധിക്കുന്ന കമ്മിഷനിലുള്ളത്. മെയ് നാലിന് ശേഷം നടന്ന യോഗങ്ങളിൽ സുനിൽ അറോറയും സുശീൽ ചന്ദ്റയും മാത്റമാണ് പങ്കെടുത്തത് എന്നും സൂചന.
6. തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത മറ നീക്കി പുറത്ത് വന്നതോടെ നിലപാട് കടുപ്പിച്ച് കോൺഗ്റസ്. അശോക് ലവാസയുടെ വിയോജിപ്പ് പരിഗണിക്കണമെന്ന് കോൺഗ്റസ്. ബി.ജെ.പി കമ്മിഷനെ വിഭജിക്കുകാനാണ് ശ്റമിക്കുന്നത്. വീണ്ടും ജനാധിപത്യ സ്ഥാപനത്തിൽ നിന്നൊരു വിയോജപ്പിന്റെ ശബ്ദം ഉയരുന്നു എന്ന് രൺദീപ് സിംഗ് സുർജേവാല.
7. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് എതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്റട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്ന് ബൂത്തകളിൽ ഇന്നലെ റീപോളിംഗ് പ്റഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി മുന്നൊരുക്കങ്ങളില്ലാതെ. ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് കമ്മിഷന്റെ നടപടി. വിദൂര സ്ഥലങ്ങളിൽ ഉള്ള വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുക ആണ് കമ്മിഷൻ ചെയ്തത്
8. വേണ്ടത്റ ഗൗരവത്തോടെ പ്റവർത്തിക്കാൻ കമ്മിഷൻ തയ്യാറാകുന്നില്ലെന്നും കോടിയേരിയുടെ കുറ്റപ്പെടുത്തൽ. അതേസമയം, കള്ളവോട്ടിനെ തുടർന്ന് നാളെ പോളിംഗ് നടക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്റചാരണം. കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസർകോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. പ്റത്യേക നിരീക്ഷകരുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്. ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായ പിലാത്തറയിൽ വൻ പൊലീസ് സാന്നിധ്യമുണ്ട്.
9. സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ ഒരാൾ കസ്റ്റഡിയിൽ. വ്യാജ രേഖ തയ്യാറാക്കിയെന്ന് സംശയിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ എറണാകുളം സ്വദേശിയായ ആദ്യതിയെ ആണ് പൊലീസ് ചോദ്യം ചെയ്യുന്നു. കർദ്ദിനാളിന് എതിരെ ഉള്ളത് വ്യാജരേഖയില്ലെന്ന് യുവാവിന്റെ മൊഴി. രേഖ കിട്ടിയത് കൊച്ചിയിലെ വ്യവസായ ഗ്റൂപ്പിന്റെ സർവറിൽ നിന്ന്.
10. ഈ രേഖയാണ് വൈദികർക്ക് അയച്ച് കൊടുത്തതെന്നും യുവാവിന്റെ മൊഴി. നിലവിൽ വ്യവസായ ഗ്റൂപ്പിന്റെ സർവറിൽ രേഖകളില്ല. യുവാവ് പറയുന്നത് സത്യമാണോ എന്നും അതോ രേഖകൾ ആരെങ്കിലും മനപ്പൂർവം നീക്കം ചെയ്തത് ആണോയെന്ന് വിശദമായി പരിശോധിക്കണമെന്ന് എന്ന് പൊലീസ്. വ്യാജരേഖ ആദ്യമായി ഇന്റർനെറ്റിൽ അപ്പലോഡ് ചെയ്തത് ഈ യുവാവാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് സംബന്ധിച്ച് തീരുമാനം എടുക്കൂ എന്ന് പൊലീസ്.
11. ലോക്സഭ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലേയും കേന്ദ്റ ഭരണ പ്റദേശമായ ചണ്ഡീഗലിലെയും മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുന്നത്. പ്റധാനമന്ത്റിയുടെ മണ്ഡലമായ വാരണാസി ഉൾപ്പെടെ ഉത്തർപ്റദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
12. പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂർത്തിയാകുക. തമിഴ് നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. എക്സിറ്റ് പോൾ സൂചനകൾ നാളെ വൈകിട്ട് പുറത്തു വരും. അതേസമയം, പ്റധാനമന്ത്റി നരേന്ദ്റ മോദി ഇന്ന് കേദാർനാഥ് ക്ഷേത്റം സന്ദർശിക്കും. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ആണ് സന്ദർശനം. നാളെ ബദരിനാഥിലും പ്റധാനമന്ത്റി സന്ദർശനം നടത്തുന്നുണ്ട്. വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുമെന്ന പ്റതീക്ഷ ഇന്നലെ പ്റധാനമന്ത്റി വാർത്ത സമ്മേളനത്തിലൂടെ പങ്ക് വച്ചിരുന്നു
13. ജമ്മു കാശ്മീരിലെ അവന്തിപോറയിൽ സുരക്ഷ േസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. പുലർച്ചെ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരാക്റമണം ഉണ്ടായേക്കുമെന്ന ആഭ്യന്തര ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സൈന്യം ഒരുക്കിയിരിക്കുന്നത് കനത്ത ജാഗ്റത. കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ ഉണ്ടായ ആക്റമണത്തിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു