isha

സിൻഡ്രല ഗൗണിൽ അതീവ സുന്ദരിയായി ഇഷ അംബാനി; ഉടുപ്പ് തുന്നാനെടുത്ത സമയം കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൾ ഇഷ അംബാനി പിരാമലിന്റെ ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.

ലൈറ്റ് വയലറ്റ് നിറത്തിലുള്ള സിൻഡ്രല ഗൗണാണ് ഇഷ ധരിച്ചിരിക്കുന്നത്. ഈ ഗൗൺ തുന്നിച്ചേർക്കാനെടുത്ത സമയമാണ് സമൂഹമാദ്ധ്യമങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. 350 മണിക്കൂർ സമയമെടുത്താണ് വി നെക്കോടുകൂടിയ ബോൾ ഗൗൺ തുന്നിച്ചേർത്തത്. മെറ്റ് ഗാല ഫാഷൻ നൈറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇഷ. പ്രബൽ ഗുരുങ്ങെന്ന പ്രശസ്തനായ ഡിസൈനറാണ് ഇഷയ്ക്കായി മനോഹരമായ ഈ വസ്ത്രം ഒരുക്കിയത്.

isha-ambani-met-gala

പൊങ്ങിക്കിടക്കുന്ന നീളൻ വസ്ത്രത്തിൽ ഒട്ടകപക്ഷിയുടെ തൂവലും എംബ്രോയഡറി വർക്കുകളും തുന്നിച്ചേർത്തത് വസ്ത്രത്തിന്റെ മനോഹാരിത കൂട്ടിയെന്നാണ് ആളുകൾ പറയുന്നത്. മുംബയിലും ന്യൂയോർക്കിലുമായാണ് ഗൗൺ തുന്നിയത്‌.