മീൻ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. ഇതിൽ ഏറെ പേരും ഇഷ്ടപ്പെടുന്നത് മീൻ പൊള്ളിച്ചതായിരിക്കും. വ്യത്യസ്തമായ രുചിയാണ് വിളമീൻ പൊള്ളിച്ചതിന്. എല്ലാ ചേരുവകളും വേണ്ട രീതിയിൽ ചേർക്കുമ്പോൾ പൊള്ളിച്ച മീനിന്റെ രുചി ഒന്നുവേറെതന്നെയാണ്. കടൽ മത്സ്യങ്ങളിൽ വേറിട്ട രുചി സമ്മാനിക്കുന്ന വിളമീൻ പൊള്ളിച്ചത് വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
കുരുമുളക് പൊടി-1/4ടീസ്പൂൺ
ഇഞ്ചി പേസ്റ്റ്-1 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ്-പത്ത് അല്ലി
തക്കാളി പേസ്റ്റ്-1 ടീസ്പൂൺ
പച്ചമുളക് പേസ്റ്റ്- 1 ടീസ്പൂൺ
മുളക് പൊടി-1 ടീസ്പൂൺ
പെരും ജീരകം-1 ടീസ്പൂൺ
വെളിച്ചെണ്ണ-4ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളായ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി,വെളുത്തുള്ളി ചതച്ചത്,തക്കാളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, മുളക് പൊടി,ഉപ്പ്, പെരും ജീരകപൊടി,വെളിച്ചെണ്ണ എന്നിവയെടുത്ത് നന്നായി മിക്‌സ് ചെയ്ത് മസാല തയ്യാറാക്കുക. അതിനുശേഷം വൃത്തിയാക്കി വെച്ച മീൻ എടുത്ത് നല്ലവണ്ണം വരിഞ്ഞ ശേഷം മസാല നന്നായി തേച്ചുപിടിപ്പിക്കുക. അഞ്ച് മിനുട്ട് കഴിഞ്ഞ ശേഷം പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി മീൻ അതിലിട്ട് അഞ്ചുമിനിട്ട് വീതം തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.