vellappally-nadesan
vellappally nadesan

വൈപ്പിൻ: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലും സവർണാധിപത്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചെറായി സഹോദരൻ അയ്യപ്പൻ ഓഡിറ്റോറിയത്തിൽ മൂവാറ്റുപുഴ യൂണിയൻ പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

പ്രതിമാസം 24000 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവരാണ് ദേവസ്വം ബോർഡ് ജീവനക്കാർ. ഇവരിൽ 96 ശതമാനം പേരും സവർണരാണ്. ഈഴവരും മറ്റു പിന്നാക്കക്കാരും പട്ടികജാതിക്കാരും കൂടി ആകെ 4 ശതമാനം മാത്രം. എന്നിട്ടും ദേവസ്വം നിയമനങ്ങളിൽ സവർണർക്കായി 10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവന്നതിന് എന്ത് ന്യായമാണുള്ളത്. കഴിഞ്ഞ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം കൊടുത്തത് കോൺഗ്രസല്ല എൻ.എസ്.എസ് ആണ്. ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ എന്നീ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് എൻ.എസ്.എസ് നിർദ്ദേശിച്ചവരെയാണ്.

ശബരിമല പ്രശ്‌നമുണ്ടായപ്പോൾ ചർച്ചയ്ക്ക് വിളിച്ച മുഖ്യമന്ത്രിയെ ശബരിമല കർമ്മസമിതിയിൽപ്പെട്ടവർ ചെത്തുകാരനെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തെന്ന് വെള്ളാപ്പള്ളി പറഞ്ഞു.