ittimani

കൊച്ചി: 'ഇട്ടിമാണി, മെയ്ഡ് ഇൻ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ' മാർഗ്ഗം കളി വേഷത്തിൽ പ്രത്യക്ഷപ്പെട്ട് ആരാധകരെ അത്ഭുതപ്പെടുത്തിയ ശേഷം അതേ വേഷത്തിൽ സെൽഫിയുമായി മോഹൻലാൽ വീണ്ടും.

ghfghfghf

പക്ഷെ ഇത്തവണ മോഹൻലാൽ ഒറ്റയ്ക്കല്ല. സിനിമയിൽ തന്റെ കൂടെ അഭിനയിക്കുന്ന നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും മോഹൻലാലിന്റെ ഒപ്പമുണ്ട്. രസമെന്തെന്നാൽ, മോഹൻലാലും ജൂനിയർ ആർട്ടിസ്റ്റുമാരും ഒരേ മാർഗ്ഗം കളി വേഷമാണ് ധരിച്ചിരിക്കുന്നത്.

dfgdfdgdf

പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള സകല തന്ത്രങ്ങളും പയറ്റാനാണ് ഇട്ടിമാണിയുടെ വരവ് എന്നാണ് അറിയാൻ കഴിയുന്നത്. മാത്രമല്ല, 'തൂവാനതുമ്പികളി'ലെ ജയകൃഷ്ണന് ശേഷം വീണ്ടും തൃശൂർക്കാരനായി മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും 'ഇട്ടിമാണി'ക്കുണ്ട്.

fghhfghfg

ഏതായാലും മാർഗം കളിക്കാരോടൊപ്പമുള്ള മോഹൻലാലിന്റെ സെൽഫി ആരാധകർക്കിടയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

dfgdfgdfgdf

നവാഗതനായ ജിബി ജോർജുവാണ് 'ഇട്ടിമാണി, മെയ്ഡ് ഇൻ ചൈന'യുടെ സംവിധായകൻ. വമ്പൻ ഹിറ്റായ 'ലൂസിഫറി'ന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരും മോഹൻലാലിനൊപ്പം ചിത്രത്തിൽ ഉണ്ടാകും.