kalyan

തൃശൂർ: വൈവിദ്ധ്യമാർന്ന കളക്ഷനുകളും വിലക്കുറവും ഫ്രീ ഷോപ്പിംഗുമായി കല്യാൺ സിൽക്‌സിൽ ബിഗ് റംസാൻ സെയിലിന് തുടക്കം. ഓരോ 5,000 രൂപയുടെ ഷോപ്പിംഗിനൊപ്പം 500 രൂപയുടെ ഗിഫ്‌റ്ര് വൗച്ചർ ലഭിക്കും. 3,000 രൂപയുടെ ഷോപ്പിംഗിനൊപ്പം 250 രൂപയുടെ ഗിഫ്‌റ്റ് വൗച്ചറും നേടാം. ഈ വൗച്ചറുകൾ അടുത്ത ഷോപ്പിംഗ് വേളയിൽ പ്രയോജനപ്പെടുത്താം. കഴിഞ്ഞ റംസാൻ കാലയളവിൽ തരംഗമായ മെഹ്‌ഫിൽ കളക്ഷന്റെ ഏറ്രവും പുതിയ ശേഖരവും ഇക്കുറി അണിനിരത്തിയിട്ടുണ്ട്. സൽവാർ, ലാച്ചാ, കുർത്തി, ഡെക്കറേറ്റഡ് സാരീസ്, പാർട്ടിവെയർ സാരീസ്, മെൻസ് വെയർ, കിഡ്‌സ് കളക്ഷൻസ് എന്നിവയിലായി മെഹ്‌ഫിലിൽ ലക്ഷക്കണക്കിന് ശ്രേണികളാണ് ഷോറൂമുകളിൽ എത്തിയിരിക്കുന്നത്.

ഹൈദരാബാദി, ലക്‌നൗവി, കാശ്‌മീരി ശൈലികളിലാണ് സൽവാറുകളുടെ രൂപകല്‌പന. ഡിസൈനർ രാജസ്ഥാനി സൽവാർ സ്യൂട്ടുകളും ലഭിക്കും. കുർത്തികളിൽ ആയിരത്തിലേറെ പുതുവർണങ്ങളും ഡിസൈനുകളും ഒരുക്കിയിരിക്കുന്നു. മെഹ്‌ഫിലിൽ ഡെക്കറേറ്റഡ് കുർത്തീസ് എന്ന പുതിയ ഡിസൈൻ ആശയവും അവതരിപ്പിച്ചിട്ടുണ്ട്. ലൈറ്ര് ആൻഡ് പേസ്‌റ്റൽ ലാച്ചാ സീരീസ്, ലക‌്‌നൗവി ലെഹംഗാസ്, ഈദ് സ്‌പെഷ്യൽ പാർട്ടി വെയർ സാരീസ് എന്നിവയും ബിഗ്‌ റംസാൻ സെയിലിന്റെ ആകർഷണങ്ങളാണ്. എക്‌സ്‌ക്ളുസീവ് റെഡിമെയ്‌ഡ് ആൻഡ് റെഡി ടു സ്‌റ്റിച്ച് ചുരിദാറുകൾ, മെൻസ് കുർത്ത എന്നിവയിലെ ഈവർഷത്തെ വലിയ ശ്രേണികളും ഷോറൂമുകളിലുണ്ടെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.