news

1. പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പരാതിയുമായി പൊലീസുകാര്‍. സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിലായതിനാലാണ് ബാലറ്റിന് അപേക്ഷിച്ചത്. പ്രത്യേക വിലാസത്തില്‍ വന്ന ബാലറ്റ് പേപ്പര്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യം. എന്നാല്‍ തെറ്റായ പ്രചരണം കാരണം ബാലറ്റ് തങ്ങള്‍ അറിയാതെ തിരിച്ചയച്ചു.
2. സമ്മതിദാന അവകാശവും പൗരാവകാശവുമാണ് നിഷേധിച്ചത് എന്നും പരാതിയില്‍ പരാമര്‍ശം. മണിക്കുട്ടന്‍, രതീഷ്, അരുണ്‍, രാജേഷ് എന്നീ പൊലീസുകാരാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ നാല് പേരും ആരോപണം നേരിട്ടിരുന്നു. പരാതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡി.ജി.പിക്ക് കൈമാറി. വോട്ടെണ്ണലിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
3. കാസര്‍കോട് റീപോളിംഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ആവശ്യമെങ്കില്‍ ബൂത്തുകളില്‍ കൂടുതല്‍ ടേബിളുകള്‍ സജ്ജീകരിക്കാം. ഔദ്യോഗിക ക്യാമറകള്‍ ബൂത്തുകളില്‍ സ്ഥാപിക്കും. 23ന് രാവിലെ എട്ട് മണിവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
4. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കും രൂക്ഷമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് മാണി വിഭാഗം. പാര്‍ട്ടി ചെയര്‍മാനെ സംസ്ഥാന സമിതി ചേര്‍ന്ന് തീരുമാനിക്കുമെന്ന് ജോസ്.കെ മാണി. സംസ്ഥാന കമ്മിറ്റി ഉടന്‍ ചേരും. ഒരു സ്ഥാനങ്ങള്‍ സംബന്ധിച്ചും പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും പി.ജെ ജോസഫുമായി പ്രശ്നങ്ങളില്ല. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും പ്രതികരണം.


5. മാണി വിഭാഗം നിലപാട് കടുപ്പിച്ചത് പ്രശ്ന പരിഹാരത്തിന് പി.ജെ ജോസഫ് പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയതോടെ. ജോസ്.കെ മാണിയെ വര്‍ക്കിംഗ് ചെയര്‍മാനും പി.ജെ ജോസഫിനെ കക്ഷിനേതാവായും നിയമിക്കണമെന്ന് നിര്‍ദ്ദേശം. സി.എഫ് തോമിസനെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കണമെന്ന നിര്‍ദ്ദേശം മാണി വിഭാഗം അംഗീകരിച്ചിട്ടില്ല. പി.ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാന്റെ അധികാരം പ്രയോഗിച്ച് തുടങ്ങിയതോടെ ആണ് മാണി വിഭാഗം കരുനീക്കം ശക്തമാക്കിയത്.
6. 27ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കണം. 25ന് മുന്‍പ് നേതാവാരെന്ന് സ്പീക്കറെ അറിയിക്കണം. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ട സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടിയുടെ മറ്റ് ഘടകങ്ങളിലും മാണി വിഭാഗത്തിന് ആണ് മേല്‍ക്കൈ. മാണി വിഭാഗത്തിന് ഒപ്പം ഉറച്ച് നിന്നിരുന്ന സി.എഫ് തോമസും ജോയ് എബ്രഹാമും പി.ജെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ജോസ് കെ മാണിയും കൂട്ടരും കൂടുതല്‍ പ്രതിരോധത്തിലായി. സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കാന്‍ ഒപ്പു ശേഖരണം അടക്കം നടത്താനുള്ള തീരുമാനം മാണി വിഭാഗം ശക്തമാക്കുന്നുണ്ട്.
7. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. സമിതി അംഗം അശോക് ലവാസയുടെ പരാതിയില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ലവാസയുടേത് ഒഴിവാക്കാമായിരുന്ന വിവാദം. മുമ്പും സമിതി അംഗങ്ങള്‍ക്കിടയില്‍ ഭിന്ന അഭിപ്രായം ഉണ്ടായിട്ടുണ്ട്.
8. ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണ്. മെയ് 14ന് ചേര്‍ന്ന യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തത് എന്നും പ്രതികരണം. വിവാദ പരാര്‍മശങ്ങളില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചൊല്ലിയാണ് കമ്മിഷനിലെ അംഗങ്ങളുടെ ഭിന്നത മറ നീക്കി പുറത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത് തന്റെ വിയോജിപ്പ് മാനിക്കാതെ എന്ന് സമിതി അംഗം അശോക് ലവാസയുടെ പരാതി. ഏകപക്ഷിയമായാണ് ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്. അന്തിമ ഉത്തരവില്‍ വിയോജിപ്പിനെ കുറിച്ച് പരാമര്‍ശമില്ല.
9. വിയോജന കുറിപ്പ് രേഖപ്പെടുത്താതെ ഇനി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് ലവാസ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയെ കൂടാതെ ലവാസ അടക്കം രണ്ട് കമ്മിഷര്‍മാരാണ് പെരുമാറ്റ ചട്ടലംഘനം പരിശോധിക്കുന്ന കമ്മിഷനിലുള്ളത്. മെയ് നാലിന് ശേഷം നടന്ന യോഗങ്ങളില്‍ സുനില്‍ അറോറയും സുശീല്‍ ചന്ദ്രയും മാത്രമാണ് പങ്കെടുത്തത് എന്നും സൂചന. വിഷയത്തില്‍ കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. വീണ്ടും ജനാധിപത്യ സ്ഥാപനത്തില്‍ നിന്നൊരു വിയോജപ്പിന്റെ ശബ്ദം ഉയരുന്നു എന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല.
10. ലോക്സഭ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, പ്രതിപക്ഷ ഐക്യം ശക്തമാക്കാനുള്ള നീക്കം സജീവം. ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിനായി ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
11. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെയും എല്‍.ജെ.ഡി നേതാവ് ശരദ് യാദവിനെയും നായിഡു കണ്ടു. നാളെ മഹാസഖ്യ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി നായിഡു ചര്‍ച്ച നടത്തിയേക്കും. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഫെഡറല്‍ മുന്നണിക്കുള്ള നീക്കം സജീവമാക്കുന്നതിന് സമാന്തരമായാണ് ചന്ദ്രബാബു നായിഡുവിന്റെയും നീക്കം
12. പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പായ നാളത്തെ വോട്ടെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണ്. 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗലിലെയും മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തില്‍ എത്തുന്നത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.