keralakaumudi-

തിരുവനന്തപുരം: മലയാളിയുടെ വാർത്താ വായനയിൽ പൂർണതയുടെയും സമഗ്രതയുടെയും വിശ്വാസ്യതയുടെയും പര്യായമായി മാറിയ കേരളകൗമുദി ഓൺലൈൻ (www.keralakaumudi.com) അടിമുടി മാറ്റത്തോടെ പരിഷ്കരിക്കപ്പെട്ട് വായനക്കാരുടെ മുന്നിലേക്ക്. ന്യൂസ് വെബ്സൈറ്റുകളെ സംബന്ധിച്ചിടത്തോളം ഉള്ളടക്കത്തിനൊപ്പം ലേ ഔട്ടിനും സുപ്രധാന പങ്കുണ്ട് എന്ന വസ്തുത ഉൾക്കൊണ്ടാണ് പരിഷ്കാരം.​ അനായാസവും മികച്ചതുമായ വായനാനുഭവം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വാർത്തകൾ സമഗ്രമായി നൽകുന്ന ന്യൂസ് 360,​ കുറ്റകൃത്യങ്ങളെ സംബന്ധിച്ച വാർത്തകളിലേക്കും വിശകലനങ്ങളിലേക്കും വെളിച്ചം വീശുന്ന കേസ് ‌ഡയറി,​ 14 ജില്ലകളിലേയും പ്രാദേശിക വാർത്തകൾ സമഗ്രമായി കവർ ചെയ്യുന്ന ലോക്കൽ ന്യൂസ് എന്നിവ പുതിയ ലേ ഔട്ടിന്റെ പ്രത്യേകതകളാണ്. അതത് ദിവസം ഇറങ്ങുന്ന പത്രത്തിന്റെ ഡിജിറ്റൽ പതിപ്പ് (ഇ പേപ്പർ)​ വെബ്സൈറ്റിന്റെ വലതുവശത്തായി ലഭിക്കത്തക്ക രീതിയിലാണ് രൂപകൽപന.


1997ൽ ആരംഭിച്ച കേരളകൗമുദി ഓൺലൈൻ 22 വർഷത്തിനിടയിൽ പല രൂപത്തിലും ഭാവത്തിലും വായനക്കാർക്ക് മുന്നിലെത്തിയിട്ടുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ജേർണലിസത്തിന്റെ സാദ്ധ്യതകളെ എന്നും പ്രയോജനപ്പെടുത്തിയ കേരളകൗമുദി ഓൺലൈൻ, ഏത് സമയത്തും വാർത്തകൾ അപ്പപ്പോൾ എത്തിക്കുന്നതിൽ മുൻപന്തിയിലാണ്.

ഇടതടവില്ലാതെ വാർത്തകൾ നൽകുന്നതിനൊപ്പം വിജ്ഞാനം,​ വിനോദം,​ ഹെൽത്ത്,​ ബ്യൂട്ടി ടിപ്സുകൾ തുടങ്ങി ജീവിതത്തിന്റെ ഭാഗമായ ഏതൊരു കാര്യത്തെക്കുറിച്ചും ഒറ്റ ക്ളിക്കിലൂടെ സമഗ്ര വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്ന സമ്പൂർണ പോർട്ടൽ കൂടിയാണ് കേരളകൗമുദി ഓൺലൈൻ.

ആഡിയോ ന്യൂസ്

കേരളകൗമുദി ദിനപത്രത്തിലെ പ്രധാന വാർത്തകളും മുഖപ്രസംഗവും അടക്കമുള്ളവ കേൾക്കാനുള്ള ആഡിയോ ന്യൂസ് സംവിധാനവും വെബ്‌സൈറ്റിലുണ്ട്. കേരളകൗമുദി ഓൺലൈനിന്റെ ഇംഗ്ളീഷ് (kaumudi.com) പതിപ്പും ലഭ്യമാണ്. വെബ് കൂടാതെ മൊബൈൽ,​ ടാബ്‌ലറ്റ്,​ ഐപാഡ് എന്നിങ്ങനെ എല്ലാ ഡിജിറ്റൽ പ്രതലങ്ങളിലും കേരളകൗമുദി ഓൺലൈൻ ലഭിക്കും. ആൻഡ്രോ‌യിഡ് ഫോണുകൾക്കും ഐ ഫോണുകൾക്കുമായി കേരളകൗമുദി പ്രത്യേകം രണ്ട് ആപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇവ പ്ളേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കേരളകൗമുദി ചാനലായ കൗമുദി ടി.വി (www.http://kaumudy.tv/) സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികളുടെയും വീഡിയോകളും ഓൺലൈനിൽ ലഭ്യമാണ്.